Advertisment

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉരുൾപൊട്ടലുണ്ടായ ഇടങ്ങൾ സന്ദർശിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ഒറ്റപ്പാലം:  ഉരുൾ പൊട്ടലിനെ തുടർന്ന് രക്ഷാദൗത്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ഉരുൾ പൊട്ടൽ പ്രദേശങ്ങൾ വാസയോഗ്യമാണോ എന്ന് ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ട് കേരള ദുരന്തനിവാരണ സേന അനങ്ങൻമല സന്ദർശിച്ചു. ഒറ്റപ്പാലം വരോട് നാലാംമൈൽ അനങ്ങൻമല സംഘംസന്ദർശിക്കുകയും സ്ഥലത്തെ സാഹചര്യം മനസിലാക്കുകയും സൂക്ഷമ പരിശോധന നടത്തുകയും ചെയ്തു.

Advertisment

publive-image

ജിയോളജിസ്റ്റ് ഡോ. എ. ബദറുദ്ദീൻ, ചെങ്ങന്നൂരിലെ സോയിൽ കൺസർവേഷൻ ഓഫിസർ ലൈജു മാണി,കൗൺസിലർ,സബിത ജനകിയ സമിതി നേതാക്കളായ സലീം കുളത്തിങ്ങൽ,ഉണ്ണി ഓലം പുള്ളി തുടങ്ങിയവരാണ് ഉരുൾപൊട്ടലുകൾ സംഭവിച്ച ഇരുപതോളം പ്രദേശങ്ങളിൽ കഴിഞ്ഞ 5 ദിവസങ്ങളിലായി പരി ശോധന നടത്തിയത്.

publive-image

Advertisment