നാടിന്റെ വികസന കാര്യത്തിൽ ഗുണപരമായ സമീപനം സ്വീകരിക്കാൻ രാഷ്ട്രീയ കക്ഷികൾക്കാവണം: പി.കെ.ശശി

സമദ് കല്ലടിക്കോട്
Thursday, February 28, 2019

തച്ചമ്പാറ:  നാടിന്റെ വികസന കാര്യത്തിൽ വിഭാഗീയത പാടില്ലെന്നും പുരോഗതിയുടെ കാര്യത്തിൽ ഗുണപരമായ സമീപനം സ്വീകരിക്കാൻ നമുക്കാവണമെന്നും ഷൊർണൂർ എംഎൽഎ പി.കെ.ശശി പറഞ്ഞു. തച്ചമ്പാറ പഞ്ചായത്തിലെ ഏറ്റവും പ്രധാന റോഡായ തച്ചമ്പാറ-മുതുകുറുശ്ശി-കാഞ്ഞിരപ്പുഴ റോഡിന്റെ നിർമാണോദ്ഘാടനം തച്ചമ്പാറ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനികരീതിയിൽ നവീകരിക്കുന്ന പ്രവൃത്തിയുടെ നിർമാണോദ്ഘാടനമാണ് നടന്നത്.10 കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കുക. ആവശ്യമുള്ള സ്ഥലത്തെല്ലാം ഡ്രൈനേജുകൾ നിർമിക്കും. താഴ്ന്നുകിടക്കുന്ന ഭാഗങ്ങൾ ഉയർത്തുകയും അപകടവളവുകൾ നിവർത്തുകയും ചെയ്യും. വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ പരിഹരിച്ച് റോഡ് ആധുനികരീതിയിലാണ് നവീകരിക്കുക.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സി.അച്യുതൻനായർ അധ്യക്ഷനായി.പി.ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിച്ചു.ഒ.നാരായണൻകുട്ടി സ്വാഗതവും സജീവ് കെ.എസ് നന്ദിയും പറഞ്ഞു.

×