Advertisment

പാലക്കാടൻ വേല: വീഡിയോ ആൽബം പ്രകാശനം ചെയ്തു

New Update

പാലക്കാട്:  മണപ്പുള്ളിക്കാവ് വേല ആഘോഷത്തോടനുബന്ധിച്ച് ചിന്മയ് ക്രിയേഷൻസ് നിർമ്മിച്ച 'പാലക്കാടൻ വേല' എന്ന ആൽബം റിലീസ് ചെയ്തു.

Advertisment

ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ കെ.വേണുഗോപാൽ ഒട്ടനവധി വേലപ്രേമികളുടെ സാന്നിധ്യത്തിൽ ആൽബം പ്രകാശനംചെയ്തു.യുവഗായകൻ ശ്രീനാഥ് പാലക്കാട് ആണ് ഗാനത്തിന്റെ ആലാപനവും രചനയും നടത്തിയിരിക്കുന്നത്.

publive-image

കതിരവൻ നാടൻ പാട്ട്കൂട്ടത്തിനുവേണ്ടി പ്രകാശൻ മാടമ്പത്ത് നിർമ്മിച്ച ആൽബത്തിന്റെ പ്രദർശനോദ്ഘാടനത്തിൽ, മാസ്റ്റർ ചിന്മയ് ഐശ്വര്യ പ്രകാശ്, ഉത്സവാഘോഷ കമ്മറ്റി കൺവീനർ കെ. ശ്രീവത്സൻ, രാമദാസ്,മോഹൻദാസ് ആലങ്ങാട്ട്,

ഡി.വനരാജൻ, എ.പ്രേമകുമാർ,മുരളി കേനാത്ത്, ബാലു കേനാത്ത് തുടങ്ങിയവർക്കൊപ്പം നാടൻപാട്ട് കലാകാരന്മാരായ രഘുനാഥ് റിഥം പാലക്കാട്, അജിത് പാലക്കാട്, തങ്കവേലു ഉത്രാടം, ശിവദാസ് കല്ലേപ്പുള്ളി, ശിവപ്രസാദ് വിഷൻ ആർട്സ് തുടങ്ങിയവരും പങ്കെടുത്തു.

ഗാനം ചിന്മയ് ക്രിയേഷൻസിന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.

Advertisment