Advertisment

സമാശ്വാസ പ്രവൃത്തികളിൽ നമുക്ക് ഒരുമിക്കാം. കരിമ്പ പെയിൻ & പാലിയേറ്റിവ് കെയർ സൊസൈറ്റി പാലിയേറ്റിവ് ദിനാചരണം നടത്തി

New Update

സാന്ത്വന പരിചരണത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും ബോധവൽക്കരണം നടത്തുന്നതിനായി പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ച് കരിമ്പ പെയിൻ&പാലിയേറ്റിവ് കെയർ സൊസൈറ്റി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.

Advertisment

publive-image

ഇടക്കുർശി സെന്ററിൽ ചേർന്ന പൊതു സമ്മേളനം കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ,സ്വാമി ആത്മ ദാസ് യമി ധർമപക്ഷ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. അഡ്വ.ആദർശ്കുര്യൻ അധ്യക്ഷനായി.

കരിമ്പ,കാരാകുർശ്ശി,തച്ചമ്പാറ,കോങ്ങാട്,കാഞ്ഞിരപ്പുഴ,കടമ്പഴിപ്പുറം പഞ്ചായത്തുകളിൽ ഒരു പതിറ്റാണ്ടായി സന്നദ്ധ സേവനം നടത്തി വരുന്നു. ഇതോടനുബന്ധിച്ച് സ്റ്റുഡന്റ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ പ്രോഗ്രാമും വിദ്യാർത്ഥികളുടെ സാന്ത്വന സന്ദേശ യാത്രയും സംഘടിപ്പിച്ചിരുന്നു.

publive-image

രോഗികളും അവരുടെ കുടുംബവും അനുഭവിക്കുന്ന ശാരീരികവും, മാനസികവും, സാമൂഹികവുമായ പ്രയാസങ്ങള്‍ കഴിയുന്നത്ര കുറച്ചു കൊടുക്കുക എന്നതാണ് പാലിയേറ്റീവ് പരിചരണത്തിന്റ ലക്ഷ്യം. നന്മയുടെയും സാന്ത്വനത്തിന്‍റെയും ഉപകരണങ്ങളാകുക.

അതുവഴി നമുക്കു ചുറ്റും സാഹോദര്യത്തിന്‍റെ ലോകം പടുത്തുയര്‍ത്താം. യൂസുഫ് പാലക്കൽ,ആന്റണി മതിപ്പുറം,സി.കെ.മുഹമ്മദ്കുട്ടി ഫൈസി,ഷറഫുദ്ദീൻ അൻവരി,ഫാ.തോമസ് ജോൺ തടത്തിൽ,രാജി പഴയകളം, വ്യത്യസ്ത മതാചാര്യർ,വൈദിക ശ്രേഷ്ഠർ,ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പാലിയേറ്റിവ് കെയർ സൊസൈറ്റി സെക്രട്ടറി സജീവ് ജോർജ് സ്വാഗതവും ശിവൻ എം.എ നന്ദിയും പറഞ്ഞു.

Advertisment