Advertisment

കാൽ നൂറ്റാണ്ടിനു ശേഷം പട്ടാമ്പി ഗവ. കോളേജിലെ പ്രീഡിഗ്രി ബാച്ച് കൂട്ടുകാർ ഒത്തു കൂടുന്നു

New Update

പട്ടാമ്പി: ഗവ.കോളേജിലെ 1991-1993 ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ കാൽ നൂറ്റാണ്ടിനു ശേഷം കോളേജ് അങ്കണത്തിൽ ഒത്തു ചേരുന്നു. ഡിസംബർ 25ന് ഓർമയിൽ ഒരു മധുര നൊമ്പരക്കാലം എന്ന പേരിലാണ് സംഗമം.

Advertisment

രാവിലെ ഒമ്പതിന് സുധീർ കടലുണ്ടിയും സംഘവും അവതരിപ്പിക്കുന്ന സ്മൃതി ഗീതങ്ങളോടെസംഗമം ആരംഭിക്കും. പ്രൊഫ.സി.പി. ചിത്ര ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ മനോജ് മുല്ലശ്ശേരി, പ്രമോദ് ബാലകൃഷ്ണൻ പുളിയപ്പറ്റ, അജി പട്ടാമ്പി, പി.എം.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അറിയിച്ചു.

publive-image

കൊഴിഞ്ഞു പോയ ആ വസന്തത്തിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ ഇടയ്കിടെ വന്നു മറയുമ്പോള്‍ ആ കൂട്ടുകൂടലിൽ വിരിഞ്ഞു പിന്നീട് ഓര്‍മയായി പോയ കുറെ നല്ല സൌഹൃദങ്ങളുടെ സ്‌നേഹപ്പൂമരമാവും ഒത്തു ചേരൽ.

ലോകത്തിന്റെ വിവിധ ഇടങ്ങളിൽവ്യാപിച്ചു കിടക്കുന്ന സഹപാഠികളെ കടന്നു വന്ന വഴിത്താരയിൽ പെറുക്കി കൂട്ടിയ മണമുള്ളതും നിറം വറ്റിയതുമായ ഒരു കൂട്ടം ഇലകളുടെയും പൂക്കളുടേയും സ്നേഹകൂടാരമായി മാറും ക്യാമ്പസിലെ ഒത്തുചേരൽ.

നിളയൊഴുകും വഴിയിൽ കഥകളുറങ്ങും പൂമരച്ചോട്ടിൽ സൗഹൃദങ്ങളെ കൂട്ടിച്ചേർക്കുന്നതിനപ്പുറം ഗുണപരമായ സേവന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനും ഇവർ ആലോചിക്കുന്നുണ്ട്.

ഫോൺ: 7025829008

Advertisment