Advertisment

നഗര വികസനം: ഇച്ഛാശക്തിയോടെ പ്രവർത്തിച്ച പി.ബി. നൂഹിനെ ജനകീയ കൂട്ടായ്മ അനുമോദിച്ചു

New Update

മണ്ണാർക്കാട്: ഇടുങ്ങിയ നഗര വീഥിയിലെ കയ്യേറ്റങ്ങളെ അലോസരങ്ങളൊന്നുമില്ലാതെ ഒഴിപ്പിച്ച ഒറ്റപ്പാലം മുൻ സബ് കളക്ടറും ഇപ്പോഴത്തെ പത്തനംതിട്ട ജില്ലാ കലക്ടറുമായ നൂഹ്.പി.ബാവ ഐഎഎസിനെ സേവ് മണ്ണാർക്കാട് ജനകീയ കൂട്ടായ്മ ആദരിച്ചു.

Advertisment

publive-image

ഓപ്പറേഷൻ അനന്ത മാതൃകയിൽ മണ്ണാർക്കാട് ടൗണിൽ ദേശീയപാതക്കിരുവശത്തുമുള്ള അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ചെടുക്കുന്നതിന്സൗമ്യവും ക്രിയാത്മകവുമായ ഇടപെടലിലൂടെ പ്രവർത്തിച്ച്മാതൃക സൃഷ്ടിച്ചതായി പ്രസംഗകർ പറഞ്ഞു.

സമയബന്ധിതമായും കാര്യക്ഷമമായും പൂർത്തീകരിച്ച് റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ സഹകരിച്ച കെ എസ് ഇ ബി, ബി എസ് എൻ എൽ ഉദ്യോഗസ്ഥർ, റോഡ് വീതിയെടുപ്പിന് വേണ്ടി കെട്ടിടം പൊളിച്ചുമാറ്റിയും, സ്ഥലം വിട്ടുനൽകിയും സഹകരിച്ച കെട്ടിട ഉടമകൾ, പ്രയാസങ്ങളുണ്ടായിട്ടുപോലും വികസനത്തിനു വേണ്ടി ക്ഷമയോടെ സഹകരിച്ച വ്യാപാരി സുഹൃത്തുക്കൾ എന്നിവരെയും ആദരിച്ചു.

publive-image

എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സേവ് ചെയർമാൻ ഫിറോസ് ബാബു അധ്യക്ഷനായി. പി.കെ.ശശി എം.എൽ.എ ഉപഹാര സമർപ്പണം നടത്തി.

ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ശരീഫ്, റൂറൽ ബാങ്ക് സെക്രട്ടറി പുരുഷോത്തമൻ, കെ എസ് ഇ ബി എഞ്ചിനീയർ ഡോ.പി.രാജൻ തുടങ്ങി വിവിധവകുപ്പ് മേധാവികളും സാമൂഹ്യ പ്രമുഖരും ജന പ്രതിനിധികളും പങ്കെടുത്തു.

എന്നാൽ താലൂക്കിന്റെ സാംസ്കാരിക പാരമ്പര്യവും, ആധുനികതയും പ്രതിഫലിപ്പിക്കുന്ന തരത്തിലുളള അടിസ്ഥാന സൌകര്യ വികസനവും, മെച്ചപ്പെട്ട ഗതാഗത ക്രമീകരണവും മണ്ണാർക്കാടിന് ഇപ്പോഴും സാധ്യമായിട്ടില്ലെന്നാണ് ജനാഭിപ്രായം.

Advertisment