Advertisment

സമരപോരാട്ടത്തിൽ ചരിത്രമായി സമരവാരത്തിന് ഉജ്ജ്വല സമാപനം: ഡൽഹി കലാപം മന:ശാസ്ത്ര യുദ്ധം - പി. എം. സാദിഖലി

New Update

മണ്ണാർക്കാട്:  ജന പങ്കാളിത്തത്തിലും സംഘാടനത്തിലും മികവ് പ്രകടമാക്കി മണ്ണാർക്കാട് മണ്ഡലം മുസ് ലിം ലീഗ് കമ്മിറ്റി ഒരാഴ്ചക്കാലമായി നടത്തിവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ ശാഹീൻ ബാഗ് സ്ക്വയർ ഐക്യദാർഢ്യ സമരവാരത്തിന് പ്രോജ്ജ്വല സമാപനം.

Advertisment

മന:ശാസ്ത്ര യുദ്ധത്തിലൂടെയുള്ള ഉന്മൂലന സിദ്ധാന്തത്തിന്റെ ക്രൂരമുഖമാണ് ഡൽഹി കലാപത്തിലൂടെ പ്രകടമായതെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലി അഭിപ്രായപ്പെട്ടു.

publive-image

പൗരത്വ നിയമ ഭേദഗതിക്കെതിരെ മണ്ണാർക്കാട് നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ശാഹീൻ ബാഗ് സ്ക്വയർ സമരവാരത്തിൻ്റെ സമാപനദിനത്തിൽ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആൾക്കൂട്ട കൊലപാതകങ്ങളിലൂടെയും ആക്രമണങ്ങളിലൂടെയും ഭയാശങ്കകൾ സൃഷ്ടിച്ച് രാജ്യത്തെ ന്യൂനപക്ഷത്തെ പാർശ്വവൽക്കരിക്കാനാണ് ഫാസിസ്റ്റുകളുടെ ശ്രമം.

രാഷ്ട്രത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്ന നിയമനിർമ്മാണങ്ങൾക്കും രാജ്യത്തിന്റെ പൊതുശത്രുവായ ഫാസിസ്റ്റുകൾക്കുമെതിരായി മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി ജനാധിപത്യ രീതിയിൽ നടത്തുന്ന പോരാട്ടം വിജയിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീർ പഴേരി അധ്യക്ഷനായി. ഡോ.പി.സരിൻ മുഖ്യപ്രഭാഷണം നടത്തി.

മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള, ഭാരവാഹികളായ പൊൻപാറ കോയക്കുട്ടി, ടി. എ. സിദ്ദീഖ്, റഷീദ് ആലായൻ, കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ജോസഫ്, ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി രാജേന്ദ്രൻ നായർ,

മണ്ഡലം ലീഗ് പ്രസിഡണ്ട് ടി.എ.സലാം, ജനറൽ സെക്രട്ടറി സി.മുഹമ്മദ് ബഷീർ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി.വി. ഷൗക്കത്തലി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂർ കോൽക്കളത്തിൽ, ജനറൽ സെക്രട്ടറി ബി.എം.മുസ്തഫ തങ്ങൾ,

ട്രഷറർ റിയാസ് നാലകത്ത്,മണ്ഡലം ജനറൽ സെക്രട്ടറി മുനീർ താളിയിൽ,തൃശൂർ ജില്ലാ സെക്രട്ടറി എ.എം.സനൗഫൽ, എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി നാസർ കൊമ്പത്ത്,മുസ് ലിംലീഗ് മണ്ഡലം ഭാരവാഹികളായ കറുക്കിൽ മുഹമ്മദലി,

എം.മമ്മദ്ഹാജി, കെ. ആലിപ്പുഹാജി, എം.പി.എ.ബക്കർ, സി.ഷഫീഖ് റഹ്മാൻ, റഷീദ് മുത്തനിൽ, ഹമീദ് കൊമ്പത്ത്, ഹുസൈൻ കളത്തിൽ,എം. കെ.ബക്കർ, ഹുസൈൻ കോളശ്ശേരി, എ. മുഹമ്മദലി, ടി. കെ.മരക്കാർ, എം.കെ.മുഹമ്മദലി, നാസർ പുളിക്കൽ, ഷറഫു ചേനാത്ത്, നൗഷാദ് വെള്ളപ്പാടം, നൗഫൽ കളത്തിൽ,കെ. പി.എം.സലീം പ്രസംഗിച്ചു.

ബഷീർ തെക്കൻ,പാക്കത്ത് യൂസഫ്, പാറശ്ശേരി ഹസ്സൻ, പി.മുഹമ്മദലി അൻസാരി,അസീസ് പച്ചീരി,കെ.സി. അബ്ദുറഹിമാൻ, റഫീഖ് കുന്തിപ്പുഴ, മജീദ് തെങ്കര, ഇ.അർസൽ, കെ.ടി.അബ്ദുള്ള, പാറയിൽ മുഹമ്മദലി, സി.ടി.ബഷീർ, എൻ.ഫൈസൽ, റഷീദ് കല്ലടി,പി. നൗഷാദ്, ജിഷാർ ബാബു, സി.കെ.അഫ്സൽ, സക്കീർ മുല്ലക്കൽ,സി. മുജീബ് റഹിമാൻ, സൈനുദ്ദീൻ കൈതച്ചിറ, വി.കെ.ഷമീർ, സി.കെ.സദക്കത്തുള്ള,പി.കെ.നൗഷാദ്,

പടുവിൽ മാനു,എ.കെ.കുഞ്ഞയമു,ഷെരീഫ് പച്ചീരി,ജംഷീർ വാളിയാടി, സമദ് പൂവ്വക്കോടൻ, സമീർ,ഷമീർ മണലടി,ഹാരിസ്, കെ.യു.ഹംസ, മനാഫ് കോട്ടോപ്പാടം, സജീർ ചങ്ങലീരി, പി.മുഹമ്മദ്,നാസർ പാതാക്കര, സി.കെ.അബ്ദുറഹ്മാൻ,പി.മൊയ്തീൻ,

റഫീഖ പാറോക്കോട്,സി.കെ.ഉമ്മുസൽമ,ഷാഹിന എരേരത്ത്,എം.കെ.സുബൈദ,ഷഹ്ന കല്ലടി,സീനത്ത് കൊങ്ങത്ത്,ടി. സൈനുൽ ആബിദ്, കെ.പി.എ.സലീം, സലീം നാലകത്ത്, എ.യൂസഫ്, കെ.പി.മജീദ് നേതൃത്വം നൽകി.

പ്രഗത്ഭരുടെ പ്രഭാഷണങ്ങൾ, സമരഗീതങ്ങൾ, ആഹ്വാനകവിതകൾ, സംഗീതാവിഷ്കാരം, കലാപരിപാടികൾ തുടങ്ങിയവ ശാഹീൻ ബാഗ് സ്ക്വയറിലെ അതിജീവന പോരാട്ടത്തിന് ആവേശം പകർന്നു.

Advertisment