Advertisment

സേവന പാതയിൽ ഒരു വ്യാഴവട്ടം: തുടർച്ചയായ പന്ത്രണ്ടാം വർഷവും പുലാപ്പറ്റയിൽ ജമാഅത്തെ ഇസ് ലാമി പഠനോപകരണ വിതരണം നടത്തി

New Update

പുലാപ്പറ്റ:  പ്രദേശത്തെ നിർധനരായ വിദ്യാർത്ഥികൾക്ക് ജമാഅത്തെ ഇസ് ലാമിയും പോഷക സംഘടനകളും നൽകി വരുന്ന പഠനോപകരണ വിതരണം തുടർച്ചയായ പന്ത്രണ്ടാം വർഷവും നടന്നു.2007ൽ തുടങ്ങിയ സംരംഭത്തിന്റെ ഇത്തവണത്തെ പരിപാടി ഉമ്മനഴി മുറവഞ്ചേരി ഹാളിൽ ജമാഅത്തെ ഇസ് ലാമി മണ്ണാർക്കാട് ഏരിയ പ്രസിഡൻറ് എ.അബ്ദുസലാം ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പീപ്പിൾ ഫൗണ്ടേഷൻ, പ്രദേശത്തെ സുമനസുകൾ എന്നിവരുമായി ചേർന്ന് ജമാഅത്തെ ഇസ് ലാമി, എസ്.ഐ.ഒ പ്രാദേശിക ഘടകങ്ങളാണ് ഇത്തവണ പഠനോപകരണ വിതരണം നടത്തിയത്. ജമാഅത്തെ ഇസ് ലാമി പുലാപ്പറ്റ ഘടകം ജനസേവന വിഭാഗം കൺവീനർ വി.ഖാലിദ് അധ്യക്ഷത വഹിച്ചു. ഉമ്മനഴി മസ്ജിദുൽ ഹുദ ഖത്വീബ് ഹംസ മൗലവി മുഖ്യ പ്രഭാഷണം നടത്തി.

കെ.എം ഇബ്രാഹീം മാസ്റ്റർ, അബ്ദുൽ ഖനി, കെ.എം സാബിർ അഹ്സൻ, ഷാക്കിർ അഹമ്മദ്, ഫസ് ലു റഹ്മാൻ, ഫർഹാൻ എന്നിവർ സംസാരിച്ചു.റഷീദ് മാസ്റ്റർ, ബിയ്യുമ്മ ടീച്ചർ, അശോകൻ, കെ.ഹസനാർ, മണികണ്ഠൻ, ഹമീദ്, അബ്ദുൽ ഖാദർ, ഇബ്രാഹീം കോണിക്കഴി, ഷിഹാബുദ്ദീൻ എന്നിവർ പഠനോപകരണ വിതരണം നടത്തി.

കെ.സിറാജ്, നൗഫൽ, അജ്മൽ, ജമാൽ മുഹമ്മദ്, ഷബീൻ റഹ്മാൻ, റിസ് വാൻ, ഷമീർ എന്നിവർ നേതൃത്വം നൽകി. മാപ്പ് ഖത്തർ അനുവദിച്ച സഹായധനം പരിപാടിയിൽ വിതരണം ചെയ്തു. ഇത്തവണ അറുപതോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകിയതായി സംഘാടകർ അറിയിച്ചു.

Advertisment