Advertisment

തുടർചികിത്സക്കും കടബാധ്യത ഒഴിവാക്കുന്നതിനും വഴിയില്ലാതെ, യുവാവ് സുമനസ്സുകളുടെ കനിവ് തേടുന്നു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട് ജില്ലയിൽ മുണ്ടൂർ എഴക്കാട് പതിനെട്ടാം വാർഡിലെ മുണ്ടേക്കോട് വീട്ടിൽ രാജേഷും രണ്ടു ചെറിയ കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം കനിവുള്ളവരുടെ സഹായത്തിനായി കാത്തിരിക്കുകയാണ്.

Advertisment

publive-image

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രാജേഷിന് ബൈക്കപകടത്തിൽ പരിക്കേറ്റതോടെ ഈ കുടുംബം ദുരിതത്തിലായി. ഡ്രൈവറായിരുന്ന രാജേഷ് ബൈക്കപകടത്തിൽ ഗുരുതര പരിക്കുപറ്റി കിടപ്പിലായതോടെ ദാരിദ്ര്യവും കടവുമായി പ്രയാസമനുഭവിക്കുകയാണിവർ. ചികിത്സാ ചിലവ് ഇനത്തിൽ നാലു ലക്ഷത്തോളം രൂപ രാജേഷിന് കടബാധ്യതയുണ്ട്.

വീട്ടിലെ ചെലവുകൾക്ക് വഴിമുട്ടിയതോടെ, വൃദ്ധയായ അമ്മ കൂലിപ്പണിയെടുത്താണ് നിത്യചിലവുകൾ കഷ്ടിച്ച് കഴിഞ്ഞു പോകുന്നത്. അടുത്തമാസം, വെല്ലൂർ സി എം സി ഹോസ്പിറ്റലിൽ ശസ്ത്രക്രിയയ്ക്കും മറ്റുചിലവുകൾക്കുമായി ഇനി നാലുലക്ഷത്തോളം വേറെയും വേണം.പത്താംക്ലാസ് വിദ്യഭ്യാസമുള്ള ഭാര്യ സിനിമോൾക്ക് ഒരു ജോലി ലഭിക്കുകയാണെങ്കിൽ, അതും ഈ കുടുംബത്തിന്റെ നിത്യവൃത്തിക്ക് ഒരു ആശ്വാസമാകും.

അത്യാവശ്യ കടങ്ങൾ തീർക്കാനും തുടര്ചികിത്സക്കും മാർഗമില്ലാതെ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തെ സഹായിക്കാൻ സന്മനസ്സുള്ളവർ ചേർന്ന് ചികിത്സ സഹായ ഫണ്ട് ആരംഭിച്ചിട്ടുണ്ട്.

വിശദ വിവരങ്ങൾക്ക് വിളിക്കുക. 7012863861

രാജേഷ് പി.സി

അക്കൗണ്ട് നമ്പർ: 20298394562

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോങ്ങാട് ബ്രാഞ്ച്.

ഐ എഫ് എസ് സി: SBIN0014966.

Advertisment