Advertisment

പഠനം ലോക്കാവില്ല. കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ ആക്ടിവിറ്റി ഓൺലൈൻ ക്ലാസ്സുകൾക്ക് ജില്ലയിൽ തുടക്കം

New Update

പാലക്കാട്:  ലോക്ക് ഡൗൺ ഫലപ്രദമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ ഓൺലൈൻ ആക്ടിവിറ്റി ക്യാമ്പുകൾ ആരംഭിച്ചു.

Advertisment

സംസ്ഥാനത്ത് ആർക്കും പഠനം മുടങ്ങാതിരിക്കാനുള്ള വ്യവസ്ഥാപിത പദ്ധതിയാണ് ആരംഭിച്ചിട്ടുള്ളത്. ആക്ടിവിറ്റി ക്യാമ്പിന്റെ ഉത്ഘാടനം പാലക്കാട്‌ മുനിസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ നിർവഹിച്ചു.

publive-image

ഓൺലൈൻ ക്ലാസുകളുടെ ഉത്ഘാടനം സിനിമ സീരിയൽ താരം സനൂജ സോമനാഥ് നിർവഹിച്ചു.

റൂട്രോണിക്സിന്റെ ജില്ലയിലെ ഏറ്റവും മികച്ച അംഗീകൃത പരിശീലന കേന്ദ്രമായ ആറ്റംസ്‌ കോളേജ് ഓഫ് മീഡിയാസ് കംപ്യൂട്ടേഴ്സിന്റെ ഓൺലൈൻ കോഴ്സുകളായ ഫോട്ടോഷോപ്പ് , 2 D കാർട്ടൂൺ അനിമേഷൻ , E -അക്കൗണ്ടിംഗ് , ഓഫീസ് സ്യൂട്ട് , സി++ , പ്രോഗ്രാമിങ് , ഡി ടി പി & ഇന്ററാക്ടിവ് ഡിസൈൻ , ഒറിഗാമി ക്രാഫ്റ്റ് , സ്റ്റിച്ചിംഗ് ബേസിക്സ് & എംബ്രോയിഡറി , സ്ക്രാച്ച് എഡിറ്റർ , ക്ലേ മോഡലിംഗ് &,സ്കൾപ്റ്റിംഗ് , സെർട്ടിഫൈഡ് ബ്ലോഗർ എന്നീ കോഴ്സുകളിലൂടെ മാറുന്ന ലോകത്തു അറിവിന്റെ ഏറ്റവും പുതിയ ജാലക വാതിൽ തുറക്കുകയാണ് കേരള സ്റ്റേറ്റ് റൂട്രോണിക്സ്.

ഓൺലൈൻ കോഴ്സ് രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും 'ലെറ്റ്സ് ടോക്ക് ഇംഗ്ലീഷ് ' എന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് സൗജന്യമായി പഠിക്കാം.

activitycamp.in/atc/L031 എന്ന വെബ്സൈറ്റിലൂടെ ലോകത്തിന്റെ ഏതു കോണിൽ ഉള്ളവർക്കും കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്തു പഠിക്കാം കൂടാതെ കേരളത്തിലുടനീളം റൂട്രോണിക്സിന്റെ അംഗീകൃത പരിശീലന കേന്ദ്രങ്ങളിലൂടേയും കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്യാം.

സ്കൂൾ , കോളേജ് വിദ്യാർത്ഥികൾക്കും ,യുവജനങ്ങൾക്കും ,വീട്ടമ്മമാർക്കും ,ഏറ്റവും എളുപ്പത്തിൽ പഠിക്കാൻ കഴിയുന്ന രീതിയിലാണ് കോഴ്സ് തയ്യാറാക്കിയിരുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9745531999.

Advertisment