Advertisment

വിദ്യാരംഗം കലാ സാഹിത്യവേദി വായനാ പക്ഷാചരണം സമാപിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  കോട്ടോപ്പാടം കെ.എ.എച്ച് ഹയർസെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ രണ്ടാഴ്ചയായി നടന്നുവന്ന വായനാ പക്ഷാചരണ പരിപാടികൾ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തോടെ സമാപിച്ചു. യുവ കവയിത്രി ഷെറീന തയ്യിൽ ഉദ്ഘാടനം ചെയ്തു.വായനക്കാരനു മനസ്സിലാകുന്ന ഭാഷയിൽ ഒട്ടും ജാഡകളില്ലാതെയാണ് സംസാരിച്ചെന്നതിനാൽ ബഷീർ കഥാപാത്രങ്ങൾ ഇന്നും മലയാളികൾക്ക് പ്രിയങ്കരരാണെന്ന് ഷെറീന അഭിപ്രായപ്പെട്ടു.

Advertisment

publive-image

പ്രധാനാധ്യാപിക എ.രമണി അധ്യക്ഷത വഹിച്ചു. രതി കൈവല്യം അനുസ്മരണ പ്രഭാഷണം നടത്തി.ചുമർ പത്രിക പ്രകാശനം ഹമീദ് കൊമ്പത്ത് നിർവ്വഹിച്ചു.

കൺവീനർ പി.രജനി,സ്റ്റാഫ് സെക്രട്ടറി കെ.ഉണ്ണി അവറ,ജോൺ റിച്ചാർഡ്,ടി.സ്വപ്ന,ജി.അമ്പിളി,എസ്.രാജി,സ്കൂൾ ലീഡർ എൻ.നാജിയ, കെ.അനന്തകൃഷ്ണൻ, കെ.സഞ്ജന പ്രസംഗിച്ചു.

അനുസ്മരണത്തോടനുബന്ധിച്ച് ഡോക്യുമെന്ററി പ്രദർശനം,സാഹിത്യ ക്വിസ്,ആസ്വാദനക്കുറിപ്പ്,പോസ്റ്റർ രചനാ മത്സരം,ബഷീർ കൃതികളുടെ പ്രദർശനം എന്നിവയും നടന്നു.

Advertisment