Advertisment

കാടിന്റെ മക്കൾ: നാടിന്റെ വേരുകൾ തേടി സർഗ വിദ്യാലയ യാത്ര

New Update

പാലക്കാട്:  സ്കൂളുകളിലെ തനത് പാഠ്യേതര പ്രവർത്തനമായ സർഗവിദ്യാലയം പരിപാടിയിൽ കല്ലടിക്കോട്ടെ മുഡുഗ ആദിവാസി ഗോത്ര വിഭാഗക്കാരുടെ ജീവിതവും തൊഴിലും നേരിട്ട് അനുഭവിച്ചറിയുന്നതിനായി കല്ലടിക്കോട് ജി. എൽ. പി സ്‌കൂളിലെ കുട്ടിക്കൂട്ടം പാറക്കലടി കോളനി സന്ദർശിച്ചു.

Advertisment

publive-image

വാർഡ് മെമ്പർ സുമലത, പ്രധാന അദ്ധ്യാപകൻ അബൂബക്കർ സിദ്ധി, അധ്യാപകരായ ബിന്ദു, ദിവ്യ, വിനോദ് എന്നിവർ കുട്ടിക്കൂട്ടത്തെ അനുഗമിച്ചു. വെള്ളച്ചി, മീനാക്ഷി എന്നിവർ കുട്ടികളോട് അവരുടെ ജീവിതരീതികൾ വിശദീകരിച്ചു.

ഗോത്രജനതക്ക് ഭക്ഷണംകിട്ടിയതുകൊണ്ട് മാത്രമായില്ല. അവർക്ക് മെച്ചപ്പെട്ട ആരോഗ്യവും വിദ്യാഭ്യാസവും ലഭ്യമാക്കണം. അതിനുള്ള ശ്രമമാണ് ഭരണാധികാരികൾ കാണിക്കേണ്ടത്.

കാടിനോടും കാട്ടു മൃഗങ്ങളോടും സമരസപ്പെട്ടുകൊണ്ടുള്ള തീവ്ര ജീവിതാനുഭവങ്ങൾ കുട്ടികളോട് പങ്കു വെക്കുന്നതിനു അവർക്ക് യാതൊരു മടിയും ഉണ്ടായില്ല.

കല്ലടിക്കോട് നീലി എന്ന കാട്ടു ദേവതയെ കുറിച്ചും ഗോത്ര വിഭാഗത്തിന്റെ പാട്ടും പാടിയാണ് അവർ കുട്ടികളെ യാത്രയാക്കിയത്.

Advertisment