Advertisment

തിരിച്ചറിവിന്റെ പ്രകൃതി പാഠങ്ങളുമായി സ്കൗട്ട്സ് ആൻറ് ഗൈഡ്സ് വിദ്യാർത്ഥികളുടെ കാനന യാത്ര

author-image
സമദ് കല്ലടിക്കോട്
Updated On
New Update

എടത്തനാട്ടുകര:  നാട്ടറിവുകളും പ്രകൃതി പാഠങ്ങളും തിരിച്ചറിയാനും പ്രകൃതിദുരന്തങ്ങളുടെ നേർകാഴ്ച്ചകൾ കണ്ടറിയാനും ഹർത്താൽ ദിനത്തിൽ എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് വിദ്യാർത്ഥികൾ നടത്തിയ കാനന യാത്ര ശ്രദ്ധേയമായി. സ്കൗട്ട്സ് ആൻറ് ഗൈഡ്സ് യൂണിറ്റിനു കീഴിലെ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോജക്ടിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്.

Advertisment

publive-image

സ്കൂളിൽ നിന്ന് ഉരുൾപൊട്ടലുണ്ടായ കോട്ടോപ്പാടം പഞ്ചായത്തിലെ കരടിയോട് വരെയുള്ള കാൽനടയാത്ര വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. നാടും, കാടും, തോടും ,പുഴയും താണ്ടിയുള്ള യാത്ര , ക്ലാസ് മുറികൾക്കും പാഠപുസ്തകങ്ങൾക്കുമപ്പുറം വിജ്ഞാനത്തിന്റെ പുതിയ പാഠങ്ങൾ പകർന്നു നൽകി . യാത്ര മണ്ണാർക്കാട് യൂണിവേഴ്സൽ സ്കൂൾ ഹെഡ് മാസ്റ്റർ സ്കറിയ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.

publive-image

സ്കൗട്ട് മാസ്റ്റർ ഒ.മുഹമ്മദ് അൻവർ , അധ്യാപകരായ കെ.ഉണ്ണീൻ , സി.സിദ്ധീഖ് , അഞ്ജന .വി എന്നിവർ സംസാരിച്ചു. തിരിച്ചറിവിന്റെ പ്രകൃതി പാഠങ്ങൾ എന്ന വിഷയത്തിൽ സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസർ പ്രകാശൻ പഠന ക്ലാസ് നൽകി.

ട്രൂപ്പ് ലീഡർ റംഷി റഹ്മാൻ കമ്പനി ലീഡർ പി.പി അഫ്റ പട്രോൾ ലീഡർമാരായ അസീം സാനു, ഹർഷദ് ഹാരിഫ്, ആഷിഫ് കെ, അഫീഫ്റയാൻ എന്നിവർ നേതൃത്വം നൽകി. ഡിസാസ്റ്റർ മാനേജ്മെന്റ് പ്രൊജക്ടിന്റെ ഭാഗമായി യുണിറ്റിനു കീഴിൽ വ്യത്യസ്ഥമായ പദ്ധതികൾ നടപ്പിലാക്കി വരുന്നു.

Advertisment