Advertisment

കടമ്പഴിപ്പുറം പഞ്ചായത്തിലെ അനേകം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ നൽകി സേവാഭാരതി

New Update

പുലാപ്പറ്റ: കടമ്പഴിപ്പുറം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കും സേവാ ഭാരതിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

Advertisment

കോവിഡിന്റെ പശ്ചാത്തലത്തിൽ നിത്യ വരുമാനം മുടങ്ങി പ്രയാസത്തിൽ കഴിയുന്ന കുടുംബങ്ങളെ കണ്ടെത്തിയാണ് മാനുഷിക സഹായം എത്തിച്ചത്.

publive-image

എവിടെ നിന്നും യാതൊരു സഹായവും ലഭിക്കാതെ ജീവിതം പ്രതിസന്ധിയിലായ ഇടത്തരം കുടുംബങ്ങളെ കണ്ടെത്തി സഹായം എത്തിക്കുക എന്നതാണ് പ്രധാനമായും സേവാഭാരതി പ്രവർത്തകർ ചെയ്യുന്നതെന്ന് സേവാഭാരതിയുടെ കടമ്പഴിപ്പുറം പഞ്ചായത്ത് സെക്രട്ടറി കെ ജെ കെ ഉണ്ണി പറഞ്ഞു.

കെ നിഷാദ് , പി പ്രവീൺ, ബാബു വേട്ടേക്കര, കെ ചന്ദ്രമോഹനൻ , പി എ സജീവ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment