Advertisment

ശിരു‍വാണി റോഡിലും പാലക്കയത്തും ജന ജീവിതം സ്തംഭിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ:  ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ശിരുവാണിറോഡിലും പാലക്കയത്തും ജന ജീവിതം സ്തംഭിച്ചു.പലക്കയത്തെ സെന്റ്മേരീസ് പരിഷ്ഹാളിലും കുണ്ടമ്പെട്ടിയിലെ സി എസ് ഐ പള്ളിയിലും തരുപ്പപ്പൊതി ഇൻഫന്റ് ജീസസ് പള്ളിയിലും ക്യാമ്പുകൾ ആരംഭിച്ചു, 120 ഓളം കുടുംബങ്ങാളണ്‌ ഈ ക്യമ്പുകളിൽ കഴിയുന്നത്.

Advertisment

publive-image

എം.എൽ.എ. കെ വി വിജയ്ദാസ് സന്ദർശനം നടത്തി ആശ്യമായ നിർദ്ദേശങ്ങൾ നൽകി.പുതുക്കാട് ഉരുൾപൊട്ടലിൽ മണ്ൺ നിറഞ്ഞ ശിരുവാണി റോഡ് ഗതാഗതയോഗ്യമാക്കി.ചുള്ളിയംകുളം തിരുകുടുംബ ദേ‍ാലയത്തിലും ക്യമ്പ് ആരംഭിച്ചു. വട്ടപ്പറ, തരുപ്പപ്പൊതി, കുണ്ടമ്പെട്ടി മേഖലകൾ ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണിയിലാണ്‌.

കത്തോലിക്കാ കോൺഗ്രസ് രൂപതാ പ്ര്സിഡന്റ് തോമസ് ആന്റണി, സെക്രട്ടറിബോബി ബസ്റ്റ്യൻ, ട്രഷറർ മാത്യു കല്ലടിക്കോട്, പൊന്നംകോട് ഫൊറോനാ പ്രസിഡന്റ് ബെന്നി ചിറ്റേട്ട്, കാഞ്ഞിരപ്പുഴഫൊറോനാ സെക്രട്ടറി സജീവ് മാത്യു, ട്രഷറർ ജോസ് പള്ളിവാതുക്കൽ എന്നിയർ ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളും ക്യാമ്പുകളും സന്ദർശിക്കുകയും ആവശ്യ സഹയങ്ങൾ വാഗ്ദാനം ചെയ്തു.

Advertisment