Advertisment

അട്ടപ്പാടിയിലെ കോവിഡ് മരണം: ജാഗ്രത നിർദേശവുമായി ഊരുനിവാസികൾക്ക് ഷോളയൂർ പഞ്ചായത്തിന്റെ പ്രത്യേക അറിയിപ്പ്

New Update

അട്ടപ്പാടി:  കോവിഡ് 19 മായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്ന പഞ്ചായത്ത് നിവാസി മരണപ്പെട്ടിരിക്കുന്നതിനാൽ ഷോളയൂർ പഞ്ചായത്തിലെ വിവിധ ഊരുകളിലുള്ളവർ സുരക്ഷിത മാനദണ്ഡങ്ങൾ പാലിച്ച് ജാഗ്രത കൈക്കൊള്ളാൻ പഞ്ചായത്ത് ഭരണ സമിതി പുറത്തിറക്കിയ അടിയന്തിര നോട്ടീസ് ആഹ്വാനം ചെയ്തു.

Advertisment

publive-image

മരണപ്പെട്ട വ്യക്തിയുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിട്ടുള്ളവർ ക്വാറന്റൈനിൽ കഴിയാനും രോഗി മരണപ്പെട്ട സാഹചര്യത്തിൽ ഇനിയുള്ള എതാനും നാളുകൾ അതീവ ജാഗ്രത ആവശ്യമുള്ള കാലമാണെന്നും ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികൾ നിർദേശിച്ച കാലയളവ് വരെ അവരവരുടെ വീടുകളിൽ നിർബന്ധമായും കഴിയണമെന്നും, മറ്റാരുമായും സമ്പർക്കം പാടില്ലെന്നും പഞ്ചായത്ത് ഭരണ സമിതി ഊരുനിവാസികളോടായി ആവശ്യപ്പെട്ടിരിക്കുകയാണ്.

ഹോം ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികൾക്ക് ഏത് ആവശ്യത്തിനും, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ആരോഗ്യ വകുപ്പ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Advertisment