Advertisment

മൂച്ചിക്കല്‍ ഗവ. എല്‍ പി. സ്‌കൂള്‍ വാര്‍ഷികാഘോഷം 'ശ്രുതിലയം 2019' സമാപിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

എടത്തനാട്ടുകര:  നാടിന്റെ വിദ്യാലയ മുത്തശ്ശിഎടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍ പി. സ്‌കൂള്‍ 108 - മത് വാര്‍ഷികാഘോഷം 'ശ്രുതിലയം 2019' കോട്ടപ്പള്ള സന ഓഡിറ്റോറിയത്തില്‍ സമാപിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്റഫീക്ക പാറോക്കോട്ട് ഉല്‍ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എം. ജിനേഷ് അധ്യക്ഷതവഹിച്ചു.

Advertisment

publive-image

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. അഫ്‌സറ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി. മുഹമ്മദാലി, മഠത്തൊടി റഹ്മത്ത്, കെ. പി. യഹ്‌യ, അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. അബൂബക്കര്‍, എസ്. എം. സി ചെയര്‍മാന്‍ പി. രഞ്ജിത്ത്, വൈസ് ചെയര്‍മാന്‍ സി. മുസ്തഫ, പി. ടി. എ പ്രസിഡന്റ് ഒ. മുഹമ്മദ് അന്‍വര്‍, പി. ടി.എ വൈസ് പ്രസിഡന്റ് മജീദ് പൂളക്കല്‍, മുന്‍ പ്രധാനാധ്യാപകരായ പി. ഹരിശങ്കരന്‍, എം. ഉമ്മു സല്‍മ, പ്രധാനാധ്യാപിക എ. സതീ ദേവി, മഠത്തൊടി അലി, പി. പ്രജീഷ്, ടി. എം. ഓമനാമ്മ,സ്റ്റാഫ് സെക്രട്ടറി സി. കെ. ഹസീനാ മുംതാസ്, അധ്യാപകരായ എന്‍. അലി അക്ബര്‍, പി. ജിഷ, പി. സീനത്ത്, കെ. രമാ ദേവി, പി. അബ്ദുസ്സലാം, പി. പ്രിയ, ഇ. പ്രിയങ്കഎന്നിവര്‍ പ്രസംഗിച്ചു.

സ്‌കൂളിലെ എന്റെ കറി എന്റെ മുറ്റത്ത് ജൈവ പച്ചക്കറി ഉല്‍പ്പാദന പദ്ധതിയില്‍ മികച്ച കുട്ടിക്കര്‍ഷകന്‍ പുരസ്‌കാരം നേടിയ കെ. മുഹമ്മദ് ഫസല്‍, എല്‍. എസ്. എസ് ജേതാവ് ഒ. ഫാത്തിമത്ത് ഫിദ, പൂര്‍വ്വ വിദ്യാര്‍ഥികളായഎന്‍. എം. എം. എസ് സ്‌കോളര്‍ഷിപ്പ് ജേതാവ് പി. അന്‍ഷിദ്, യു. എസ്. എസ് ജേതാവ് കെ. സാന്ദ്ര, എസ്. എസ്. എല്‍. സി സമ്പൂര്‍ണ്ണ എ പ്ലസ് നേടിയ പി. ഡി ദേവിക എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.

മുന്‍ പ്രധാനാധ്യാപിക എം. ഉമ്മു സല്‍മ, കിഴക്കേതില്‍ രാമചന്ദ്രന്‍, പി. ടി. എ കമ്മറ്റി എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ വിവിധ എന്‍ഡോവ്‌മെന്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. അംഗനവാടി കുരുന്നുകളുടെയും സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

Advertisment