Advertisment

നജീബ് അഹമ്മദ്: നിർബന്ധിത തിരോധാനത്തിന്റെ 3 വർഷങ്ങൾ. തെരുവിൽ നീതിക്കായി ശബ്ദമുയർത്തി എസ്.ഐ.ഒ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  "നജീബ് അഹമ്മദ്: നീതി നിഷേധത്തിന്റെ 3 വർഷങ്ങൾ" എന്ന തലക്കെട്ടിൽ എസ്.ഐ.ഒ ഏരിയ കമ്മിറ്റി ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ല സെക്രട്ടറിയേറ്റംഗം കെ.എം സാബിർ അഹ്സൻ മുഖ്യപ്രഭാഷണം നടത്തി. സംഘ്പരിവാർ രാജ്യത്ത് പടർത്തുന്ന വിദ്വേശം സർവകലാശാലകളിലും കാമ്പസുകളിലും ശക്തമായി നടപ്പിലാക്കാൻ ശ്രമിക്കുകയാണ് അവർ.

Advertisment

publive-image

രാജ്യത്ത് ക്രിയാത്മക പ്രതിപക്ഷമായി നിലകൊള്ളുന്ന വിദ്യാർത്ഥി സമൂഹത്തിന് നജീബിന്റെ നീതിക്കായുള്ള പോരാട്ടങ്ങൾ കരുത്ത് പകരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറിയേറ്റംഗം നബീൽ ആലത്തൂർ അധ്യക്ഷത വഹിച്ചു.

"നജീബ് അഹമ്മദ് എവിടെ?." എന്ന ചോദ്യമുയർത്തുന്ന മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളും പ്രവർത്തകർ പരിപാടിയിൽ ഉയർത്തി. ഏരിയ പ്രസിഡൻറ് വസീം സ്വാലിഹ് സ്വാഗതവും മുനീബ് നന്ദിയും പറഞ്ഞു. അസ് ലം, ശാഹിദ്, ബാസിൽ, ഫർഹാൻ, ശബീൻ, ജാലിബ് എന്നിവർ നേതൃത്വം നൽകി.

Advertisment