Advertisment

എസ് കെ എസ് എസ് എഫ് കോങ്ങാട് മേഖലാ സർഗലയം സമാപിച്ചു

New Update

മുണ്ടൂർ:  ആസ്വാദകരില്‍ നവ്യാനൂഭുതി പകര്‍ന്നു നല്‍കിഎസ് കെ എസ് എസ് എഫ് കോങ്ങാട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സർഗലയം കലാ സാഹിത്യ മത്സരം മുണ്ടൂർ ഒമ്പതാം മൈൽ നൂറുൽ ഹുദാ മദ്‌റസയിൽ സമാപിച്ചു.

Advertisment

സ്വാഗത സംഘം ചെയർമാനും മഹല്ല് ഖാസിയുമായ ശറഫുദ്ധീൻ ദാരിമി തൂത പതാക ഉയർത്തി. സര്‍ഗവാസനകൾക്ക് നിറവും വര്‍ണവും നൽകി 3 വേദികളിലായി 33 ഇനങ്ങളിൽ കലാമത്സരങ്ങൾ നടത്തി.

150 പോയിന്റോടെ കല്ലടിക്കോട് ക്ലസ്റ്റർ ഒന്നാം സ്ഥാനവും, 62 പോയന്റോടെ കടമ്പഴിപ്പുറം ക്ലസ്റ്റർ രണ്ടാം സ്ഥാനവും 54 പോയന്റോടെ കരിമ്പ ക്ലസ്റ്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സബ്ജൂനിയർ വിഭാഗത്തിൽ കല്ലടിക്കോട് ക്ലസ്റ്റർ ഒന്നാം സ്ഥാനവും, കരിമ്പ ക്ലസ്റ്റർ രണ്ടാം സ്ഥാനവും, കടമ്പഴിപ്പുറം ക്ലസ്റ്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

publive-image

ജൂനിയർ വിഭാഗത്തിൽ കല്ലടിക്കോട് ക്ലസ്റ്റർ ഒന്നാം സ്ഥാനവും, കടമ്പഴിപ്പുറം ക്ലസ്റ്റർ രണ്ടാം സ്ഥാനവും,കരിമ്പ ക്ലസ്റ്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി, സീനിയർ വിഭാഗത്തിൽ കല്ലടിക്കോട് ക്ലസ്റ്റർ ഒന്നാം സ്ഥാനവും, കരിമ്പ ക്ലസ്റ്റർ രണ്ടാം സ്ഥാനവും . നേടി.

സൂപ്പർ സീനിയർ വിഭാഗത്തിൽ കല്ലടിക്കോട് ക്ലസ്റ്റർ ഒന്നാം സ്ഥാനവും, കടമ്പഴിപ്പുറം ക്ലസ്റ്റർ രണ്ടാം സ്ഥാനവും കരിമ്പ ക്ലസ്റ്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സർഗ്ഗ പ്രതിഭകളായിജൂനിയർ വിഭാഗത്തിൽ ശിബിൻ എ എം കല്ലടിക്കോട് ക്ലസ്റ്റർ, സീനിയർ വിഭാഗത്തിൽ ആശിഖ് റമീസ് കല്ലടിക്കോട് ക്ലസ്റ്റർ, സൂപ്പർ സീനിയർ വിഭാഗത്തിൽ ഉബൈദുല്ല മാസ്റ്റർ കടമ്പഴിപ്പുറം ക്ലസ്റ്റർ, എന്നിവരേയും തെരെഞ്ഞെടുത്തു.

സമാപന സമ്മേളനത്തിൽ ശറഫുദ്ധീൻ ദാരിമി തൂത അദ്ധ്യക്ഷത വഹിച്ചു, സഹചാരി ജില്ലാ ചെയർമാൻ സി എച്ച് അബ്ദുൽ ലത്തീഫ് ഫൈസി കോണിക്കഴി പ്രാർത്ഥന നടത്തി.എസ് കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി എ എം അലി അഷ്ക്കർ കരിമ്പ ഉദ്ഘാടനം ചെയ്തു.

കോങ്ങാട് റൈഞ്ച് ജനറൽ സെക്രട്ടറി അഷ്റഫ് മുസ്‌ലിയാർ പൂതനൂർ,കെ പി സൈനുദ്ദീൻ ചളിർക്കാട്, എൻ എ മുഹമ്മദ് അഷ്റഫ് പനയംപാടം,ടി എസ് സുലൈമാൻ,ഉമർ കടവത്ത്, അബൂബക്കർ സാഹിബ്, ജുനൈദ് പൂതനൂർ,എൻ എസ് സൽമാൻ മാപ്പിള സ്ക്കൂൾ, അൽഷാദ് പാറോക്കോട്ടിൽ ,

ആശിഖ് റമീസ് മുസ്‌ലിയാർ മാപ്പിള സ്ക്കൂൾ, അജ്നാസ് മുഹമ്മദ് പാറോക്കോട്, സുലൈമാൻ ഹാജി നായംപാടം, നവാസ് മദനി, ഷമീർ മാസ്റ്റർ കരിമ്പ, നവാബ് മുസ്‌ലിയാർ കോങ്ങാട്,അഫ്സൽ കടമ്പഴിപ്പുറം, സുലൈമാൻ പാലളം, മുജീബ്,ശമീർ, ഷജീർ,സുഹൈൽ, ഫാറൂഖ് ഒമ്പതാം മൈൽ, എന്നിവർ സംബന്ധിച്ചു.

പ്രോഗ്രാം ജനറൽ കൺവീനർ കെ എ മുഹമ്മദ് ഷക്കീർ ഫൈസി തുപ്പനാട് സ്വാഗതവും ജനറൽ സെക്രട്ടറി വി എസ് നിസാർ ഫൈസി വെട്ടം നന്ദിയും പറഞ്ഞു.

Advertisment