Advertisment

പാലക്കാട് സോളിഡാരിറ്റി പരിസ്ഥിതി ക്യാമ്പയിന് തുടക്കമായി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  'മഴ പെയ്യും ഇനിയും പുഴയുമൊഴുകും വേണ്ടത് സന്തുലിത ജീവിതപാഠം' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി സംസ്ഥാന തലത്തിൽ നടത്തുന്ന പരിസ്ഥിതി ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. വാളയാറിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് 'പശ്ചിമഘട്ട വിടവിലൂടെ പരിസ്ഥിതി സംരക്ഷണയാത്ര' എന്ന പേരിൽ നടന്ന സന്ദേശയാത്ര പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ ഫ്ലാഗ് ഓഫ് ചെയ്തതോടെ ക്യാമ്പയിന് തുടക്കമായി.

Advertisment

publive-image

ക്യാമ്പയിന്റെ ഭാഗമായി വളയാറിൽ ചെടിവെച്ച് പിടിപ്പിച്ചു. ആഗോള താപനത്തിന് മരമാണ് മറുപടിയെന്നും, മണ്ണിനെയും പരിസരത്തെയും പരിഗണിക്കാത്ത വികസനം വിനാശമേ വിതയ്ക്കൂ അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ലാ ക്യാമ്പയിൻ കൺവീനർ നൗഷാദ് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.

publive-image

ജില്ലാ സെക്രട്ടറി ഷാക്കിർ അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സമിതിയംഗങ്ങളായ ഫിറോസ് പുതുക്കോട്, സനോജ് കൊടുവായൂർ സംസാരിച്ചു. ജില്ലാ സെക്രട്ടറി നജീബ്.എ സ്വാഗതവും റിയാസ് കൊടുവായൂർ നന്ദിയും പറഞ്ഞു.

ജില്ലാ സമിതിയംഗങ്ങളായ സക്കീർ പുതുപ്പള്ളിത്തെരുവ്, ഹസനുൽ ബന്ന, റിയാസ് മേലേടത്ത്, ശരീഫ് മുണ്ടൂർ, സൈനുദ്ദീൻ ലക്കിടി എന്നിവർ നേതൃത്വം നൽകി.

Advertisment