Advertisment

പരിസ്ഥിതി പ്രവർത്തകരെയും കർഷകരെയും 'സോളിഡാരിറ്റി സിഗ്നേച്ചർ' നൽകി ആദരിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: ജീവിതത്തിൻറെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ രീതിയിൽ സംഭാവനകൾ നൽകുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തവർക്ക് വേണ്ടി സോളിഡാരിറ്റി നൽകുന്ന ആദരവാണ് 'സോളിഡാരിറ്റി സിഗ്നേച്ചർ'. സിഗ്നേച്ചർ ജില്ലാതല ഉദ്ഘാടനം പാലക്കാട് വെച്ച് നടന്നു. പരിസ്ഥിതി പ്രവർത്തകരുടെയും കർഷകരുടെയും കൂട്ടായ്മ സംഘടിപ്പിക്കുകയും ജില്ലയിലെ പരിസ്ഥിതി- കാർഷിക മേഖലയെ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു.

Advertisment

publive-image

കൂട്ടായ്മയിൽ ഒത്തുചേർന്ന പരിസ്ഥിതി പ്രവർത്തകർക്കും കർഷകർക്കും സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള സോളിഡാരിറ്റി സിഗ്നേച്ചർ നൽകി ആദരിച്ചു. സന്തുലിതമായ ഒരു പാരിസ്ഥിതിക കാഴ്ചപ്പാട് വളർത്തിയെടുക്കണം എന്നും പരിസ്ഥിതിയോടുള്ള മനുഷ്യൻറെ ഇടപെടലുകൾ സൂക്ഷ്മതയോടെ കൂടി ആവണമെന്നും നഹാസ് മാള പറഞ്ഞു.

publive-image

നിർമ്മാണ രംഗത്ത് പുതിയ ബദൽ മാതൃകകൾ സമർപ്പിക്കാൻ സോളിഡാരിറ്റി ശ്രമിക്കുമെന്നും, നെൽകൃഷി ഉൾപ്പെടെയുള്ള കൃഷികൾ സോളിഡാരിറ്റി പ്രവർത്തകർ ആരംഭിച്ചിട്ടുണ്ടെന്നും അത് വിപുലികരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി ജില്ലാ പ്രസിഡൻറ് ലുഖ്മാൻ ആലത്തൂർ അധ്യക്ഷതവഹിച്ചു. പ്രോഗ്രാം കൺവീനർ ഷാക്കിർ അഹ്മദ് സ്വാഗതവും നൗഷാദ് ആലവി നന്ദിയും പറഞ്ഞു.

publive-image

Advertisment