Advertisment

പാലക്കാട് സോളിഡാരിറ്റി തിയറ്റർ ഉദ്ഘാടനം ചെയ്തു

New Update

പാലക്കാട്:  സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാമൂഹിക പ്രസക്തമായ സിനിമകൾ പ്രദർശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തുടക്കം കുറിച്ച സോളിഡാരിറ്റി തീയേറ്ററിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ

വി.കെ ഷാജി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

തുടർച്ചയായ നിശ്ചിത ഇടവേളകളിൽ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെ പ്രശ്ന വൽക്കരിക്കുന്ന സിനിമകൾ പ്രദർശിപ്പിക്കുന്ന സംവിധാനമാണ് സോളിഡാരിറ്റി തീയേറ്റർ.

രാജ്യത്ത് അധിവസിക്കുന്ന പൗരന്മാരുടെ പൗരത്വം നിഷേധിച്ച് മനുഷ്യരെ ദേശം ഇല്ലാത്തവരായി മാറ്റുന്ന ബ്രാഹ്മണിക്കൽ സവർണ്ണ ഫാസിസ്റ്റ് ഭരണകൂടത്തിൻറെ നിലപാടിനെ തുറന്നുകാണിക്കുന്ന സിനിമയായ 'ഫിറക്' പ്രദർശിപ്പിച്ച് കൊണ്ടാണ് തീയേറ്ററിന് തുടക്കംകുറിച്ചത്.

2002ലെ ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കപ്പെട്ട 'ഫിറക്കിൽ' ഫാസിസ്റ്റ് ഭരണകൂടം മനുഷ്യരെ എങ്ങനെ വംശീയ ഉന്മൂലനം ചെയ്യുന്നു എന്ന് വളരെ വ്യക്തമായി തുറന്നു കാണിക്കുന്നു.

ഗുജറാത്തിൽ നടന്ന വംശഹത്യ മനുഷ്യത്വത്തിന് എതിരെയുള്ള തുറന്ന യുദ്ധമായിരിന്നു എന്ന് വി.കെ.ഷാജി പറഞ്ഞു.

ഗുജറാത്തിൽ കലാപം നടന്നപ്പോൾ കലാപ ഭൂമിയിൽ നേരിട്ട് സന്ദർശിക്കുകയും അവിടുത്തെ ഭീകരാവസ്ഥ അനുഭവിച്ച് അറിയുകയും ചെയ്ത വ്യക്തിത്വം എന്ന നിലക്ക് ശക്തമായി അതിനെതിരെ പ്രതികരിച്ചത് പോലെ ഇനിയും ഫാസിസത്തിനെതിരെ ശബ്ദം ഉയർത്തുമെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ വി.കെ ഷാജി പറഞ്ഞു.

സവർണ്ണ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നിലപാടുകൾ ഈ രാജ്യത്തിൻറെ പുരോഗതിക്ക് എതിരാണെന്നും അതിനെതിരെ മാനവിക ഐക്യം ഉയർന്ന് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോളിഡാരിറ്റി ജില്ലാ പ്രസിഡൻറ് ലുഖ്മാൻ ആലത്തുർ അധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് ആലവി സ്വാഗതവും, സിനിമാ പ്രവർത്തകൻ ഹൈദരലി നന്ദിയും പറഞ്ഞു.

ഷാക്കിർ അഹ്മദ്, സക്കീർ പുതുപ്പള്ളി തെരുവ്, ഷംസിയ ഹമീദ്, റഫീയ്യ നൗഷാദ്, ഫാരിസ് പാലക്കാട് എന്നിവർ നേതൃത്വം നൽകി.

Advertisment