Advertisment

എസ്.എസ്.എൽ.സി യിൽ മികച്ച വിജയം നേടിയവർക്ക് സൗഹൃദവേദിയുടെ അനുമോദനം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ബിഗ്ബസാർ ഹൈസ്കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു. സൗഹൃദവേദി ചെയർമാൻ പ്രഫ. മഹാദേവൻപിള്ള ഉദ്ഘാടനം ചെയ്തുഅഹല്യ ഗ്രൂപ്പ് അസി.മാനേജർ ബിന്ദു വാലൂർ മുഖ്യ പ്രഭാഷണം നടത്തി.

Advertisment

publive-image

ലക്ഷൃ ബോധവും അതിനനുസരിച്ച കഠിന പരിശ്രമവും ഉണ്ടെങ്കിൽ ഏതു കടമ്പകളും കടക്കാനാവുമെന്നുംകലാലയങ്ങളിലെ സൗഹൃദാന്തരീക്ഷമാണ് നാളെയുടെ കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്നതെന്നും വിവേചന രഹിതവും നിർഭയവുമായ കാമ്പസിന്റെ സൃഷ്ടിപ്പിനായി എല്ലാവരും മുന്നോട്ടു വരണമെന്നും അവർ പറഞ്ഞു.

റിട്ട. ഡിവൈഎസ്പി വി.എസ്.മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.വി.വിജയരാഘവൻ, കൺവീനർ മാരായ അഡ്വ.ഗിരീഷ് നൊച്ചുള്ളി, എം.സുലൈമാൻ, എം.മജീദ്, സ്കൂൾ പി.ടി.എ. പ്രസിഡണ്ട് എ.ചന്ദ്രൻ, വൈസ് പ്രസിഡണ്ട് പി.ലുഖ്മാൻ, എം.ജാഫറലിഎന്നിവർ ആശംസകൾ നേർന്നു.സ്കൂൾ ഹെഡ്മിസ്ട്രസ്സ് മേഴ്സികുട്ടി ടീച്ചർ സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു.

Advertisment