Advertisment

സാമ്പത്തിക പായ്ക്കേജ് ഊതി വീർപ്പിച്ച ബലൂൺ - സുമേഷ് അച്യുതൻ

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്‌:  കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പായ്ക്കേജ് എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഊതി വീർപ്പിച്ച ബലൂണാണെന്ന് കെ. പി. സി. സി. ഒ.ബി.സി. ഡിപ്പാർട്ട്മെന്റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ.

Advertisment

publive-image

കേന്ദ്ര സർക്കാറിന്റെ പൊള്ളയായ പാക്കേജ് പുനഃപരിശോധിക്കുക, പരമ്പരാഗത തൊഴിലാളികൾക്ക് അടിയന്തിരമായി 5000 രൂപ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്

കെപിസിസി ഒ.ബി.സി. ഡിപ്പാർട്ട്മെന്റ് സംസ്ഥാനത്തെ ബ്ലോക്ക് തലത്തിൽ പോസ്റ്റ് ഓഫീസുകൾക്ക് മുന്നിൽ നടത്തിയ 'നിൽപ്പു സമരം പാലക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ പക്കൽ പണം എത്തിക്കാനുള്ള നടപടി ഇല്ലാത്ത പായ്ക്കേജ് കൊണ്ട് സമ്പദ് വ്യവസ്ഥക്ക് യാതൊരു ഗുണവുമില്ല . ഉൽപ്പന്നങ്ങൾ നിർമ്മിച്ചാലും ജനങ്ങൾക്ക് വാങ്ങൽ ശേഷിയില്ലെങ്കിൽ പിന്നെ എങ്ങനെ വിറ്റഴിയും. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന സംവരണ തത്വങ്ങൾ അട്ടിമറിക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണ്.

പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 2 ലക്ഷം പിന്നോക്കകാർക്ക് പകരം സ്വകാര്യ മേഖലയിൽ ജോലി നൽകണമെന്നും സുമേഷ് അച്യുതൻ പറഞ്ഞു.

മുകേഷ് അധ്യക്ഷത വഹിച്ചു . സുബാഷ് യാക്കര , നവീൻ എന്നിവർ സംസാരിച്ചു . സലുദീൻ നന്ദി പറഞ്ഞു.

Advertisment