Advertisment

ബ്രേക്ക് ദി ചെയിൻ ജാഗ്രത സന്ദേശവുമായി 'സസ്പെൻസ്'

New Update

പാലക്കാട്:  കൊറോണ വ്യാപനം തടയുന്നതിന് ജാഗ്രത പ്രവർത്തനങ്ങളുമായി പല വ്യക്തികളും സന്നദ്ധ സംഘടനകളും വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഈ സമയത്ത് കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള സംശയങ്ങളും ആശങ്കകളും അകറ്റുന്നതിന് ബോധവല്‍ക്കരണ വീഡിയോകളും പ്രചരിക്കുന്നു.

Advertisment

publive-image

ഇക്കൂട്ടത്തിൽ ലോക്ക് ഡൗൺ മുൻ നിർത്തി വേറിട്ടതും കൃത്യവുമായ അവബോധം നല്‍കുന്നതിന് 'സസ്പെൻസ്' എന്ന പേരിൽ ലളിതമായ ഒരു വീഡിയോ പുറത്തിറക്കിരിക്കുകയാണ് ഫസ്റ്റ്ക്ലാപ്.

അനാവശ്യ യാത്രകളും സമ്പർക്കവും, വേണ്ടപ്പെട്ടവരുടെ സ്‌നേഹപൂർണമായ നിയന്ത്രണങ്ങളിലൂടെ തന്നെ നിയന്ത്രിക്കാം എന്നതാണ് വീഡിയോ നൽകുന്ന സന്ദേശം.

ലോക്ക്ഡൗണിൽ ആർക്കും അലോസരമാകാതെ ഫസ്റ്റ് ക്ലാപ് കലാകാരന്മാരുടെ വീടുകളിൽ വച്ച് ഒറ്റക്കൊറ്റക്കായി ചിത്രീകരിച്ചതാണ് സസ്പെൻസ്. ശാന്തകുമാർ രചനയും അനിൽ ദാദ് സംവിധാനവും ചെയ്ത ബോധവൽക്കരണ വീഡിയോ സോഷ്യൽ മീഡിയ വഴിയാണ് പ്രേക്ഷകരിലെത്തിച്ചിരിക്കുന്നത്.

നിരവധി ഷോർട്ട് വീഡിയോകൾ ലോക്ക്ഡൗൺ കാലഘട്ടത്തിൽ പ്രചാരം നേടി മുന്നേറുമ്പോൾ ലളിതമായി ചിത്രീകരിച്ച സസ്പെൻസ് ഒരു സുരക്ഷിത ആശയത്തെ ചൂണ്ടിക്കാട്ടുന്നു.

Advertisment