Advertisment

ഭിന്നശേഷി യുവ പ്രതിഭകളെ കണ്ടെത്തുന്നതിന് ടാലന്റ് സെര്‍ച്ച് പ്രോഗ്രാം

New Update

ഭിന്നശേഷിക്കാരായ യുവജനങ്ങളുടേയും കുട്ടികളുടേയും കഴിവുകള്‍ കണ്ടെത്തി അവരുടെ ജീവിതത്തില്‍ നേതൃപരമായ ഇടപെടല്‍ നടത്താന്‍ പ്രാപ്തരാക്കുകയും കഴിവുകള്‍ വളര്‍ത്തുകയും ചെയ്യുക എന്നതാണ് ടാലന്റ് സെര്‍ച്ച് പരിപാടിയുടെ ലക്ഷ്യം.

Advertisment

ഈ പദ്ധതിയുടെ ഭാഗമായി ഡാന്‍സ്, മ്യൂസിക്, മിമിക്രി, പെയിന്റിംഗ് തുടങ്ങി വിവിധ മേഖലകളിലെ ഭിന്നശേഷിയുള്ള യുവജനങ്ങളെയും കുട്ടികളെയും പ്രത്യേകമായി കണ്ടെത്തി അവര്‍ക്ക് പരിശീലനവും പ്രോത്സാഹനവും നല്‍കുന്നതാണ്. ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിച്ചാണ് പ്രതിഭകളെ തെരഞ്ഞെടുക്കുന്നത്.

ഭിന്നശേഷിക്കാരായ യുവജനങ്ങളില്‍ നിന്നും കുട്ടികളില്‍ നിന്നും പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് ഇന്‍ഡിവിജ്വല്‍ ടാലന്റ് സപ്പോര്‍ട്ട് പ്ലാനിന്റെ ഭാഗമായി 29.78 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി.

ഇത്തരം പ്രതിഭളെ കണ്ടെത്താനായി ടാലന്റ് സെര്‍ച്ച് നടത്തുന്നതിനും വ്യക്തിഗത പരിശീലനം നല്‍കി മുഖ്യധാരയിലെത്തിക്കുന്നതിനുമാണ് തുകയനുവദിച്ചത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷനും കെ ഡിസ്‌കും (K-DISC) സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരളത്തെ ദിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിച്ച അനുയാത്ര പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടപ്പാക്കുന്നത്.

Advertisment