Advertisment

ടീൻ ലാബ് പഠന സഹവാസ ക്യാമ്പിന് തുടക്കമായി. ഉദ്ഘാടനംബഷീർ ഹസൻനദ് വി നിർവ്വഹിച്ചു

New Update

പാലക്കാട്: കൗമാരപ്രായക്കാർക്കായി ടീൻ ഇന്ത്യ ഒലവക്കോട് -പാലക്കാട് ഏരിയകളുടെ കീഴിൽ ഏപ്രിൽ 15 മുതൽ 21 വരെ പേഴുങ്കര മോഡൽ ഹൈസ്കൂളിൽ നടക്കുന്ന ടീൻലാബ് പഠന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ല രക്ഷാധികാരി ബഷീർ ഹസൻ നദ് വി നിർവ്വഹിച്ചു.

Advertisment

publive-image

ഒലവക്കോട് ഏരിയ പ്രസിഡണ്ട് പി.എച്ച്.മുഹമ്മദ് അധ്യക്ഷത വഹിച്ചു.ജില്ലാ സമിതി അംഗങ്ങളായ എം.സുലൈമാൻ, ബഷീർ പുതുക്കോട്, അലവി ഹാജി എന്നിവർ സംസാരിച്ചു.

പാലക്കാട് ഇസ് ലാമിയ കോളേജ് വൈസ് പ്രിൻസിപ്പാൾ സഫിയ ശറഫിയ്യ, ഷക്കീൽ അഹ്സൻ ക്ലാസ്സുകൾ നടത്തി. പാലക്കാട് ഏരിയ വൈസ് പ്രസിഡണ്ട് മുഹമ്മദ് അഷ്റഫ് സ്വാഗതവും മുഹമ്മദ് യാസീൻ പ്രാർത്ഥനയും നടത്തി.ക്യാമ്പ് ഡയറക്ടർ അബ്ദുസ്സലാം മേപ്പറമ്പ് സമാപനം നിർവ്വഹിച്ചു.

Advertisment