Advertisment

തച്ചമ്പാറ വായനശാലയിൽ തന്നിഷ്ടം പ്രതിമാസ പരിപാടി നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ:  ദേശീയ ഗ്രന്ഥശാല ഹാളിൽ തന്നിഷ്ടം പ്രതിമാസ പരിപാടി നടത്തി. ടോംസജി, ഇ.എം.സലീം, പി.കൃഷ്ണദാസ്, ഇ.എസ്.അഖില, ഒ.നൗഷാദ്, പി.അബ്ദുൾ സലാം, പി.ദാമോദരൻ, എ.രാമകൃഷ്ണൻ, ഏ.ജെ.ഗ്രേസി, ടി.ഒ.കൊച്ചുകുഞ്ഞ്, എ.അജനാസ്, സി.അഞ്ജു മോൾ, ബിനോയ് ജോസഫ്, ഗ്രന്ഥശാല പ്രസിഡണ്ട് എം.എൻ.രാമകൃഷ്ണപിള്ള എന്നിവർ നാടൻപാട്ട്, കഥ, കവിത, പ്രസംഗം, തുടങ്ങിയ വൈവിധ്യമാർന്ന ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ചു.

നൂറു വയസ്സ് പിന്നിട്ട മനോഹരമായി പാട്ടു പാടുന്ന തച്ചമ്പാറയിലെ ഇ.എം.എസ്. എന്ന ചുരുക്കപേരിലറിയപ്പെടുന്ന ഇ.എം.സലീമിനെ യോഗത്തിൽ ആദരിച്ചു. മുതിർന്നവർക്കും കുട്ടികള്‍ക്കും ചിരിച്ചും ചിന്തിച്ചും വിജ്ഞാനവും സാഹിത്യവും ആസ്വദിക്കാനുള്ള തുടർപരിപാടിയാണിത്.

Advertisment