Advertisment

ഔഷധ കൃഷി വ്യാപന പദ്ധതി. ഔഷധ കൃഷി രംഗത്തേക്കും കർഷകർ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ:  കൃഷി വകുപ്പും, കോട്ടയ്ക്കൽ ആര്യവൈദ്യശാലയും ചേർന്ന് നടപ്പിലാക്കുന്ന ഔഷധ കൃഷി വ്യാപന പദ്ധതി മണ്ണാർക്കാട് ബ്ളോക്കിലെ തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കരിമ്പ പഞ്ചായത്തുകളിൽ തുടങ്ങുന്നു. ഓരോ പഞ്ചായത്തിലെയും 15 വീതം കർഷകരാണ് ഔഷധ കൃഷി രംഗത്തേക്ക് ചുവടുവെക്കുന്നത്.

Advertisment

publive-image

കർഷകർക്ക് നടീൽവസ്തുക്കളും സാങ്കേതിക സഹായങ്ങളും കൃഷി വകുപ്പ് നൽകും. വിളവെടുപ്പു കഴിഞ്ഞാൽ അത് ഏറ്റവും ഉയർന്ന വില നൽകി ആര്യ വൈദ്യശാല കർഷകരിൽനിന്നും നിന്നും വാങ്ങും. പദ്ധതിയുടെ ഭാഗമായി കർഷകർക്ക് കോട്ടക്കൽ ആര്യവൈദ്യശാലയിൽ വെച്ചു പരിശീലനം നൽകി.

മണ്ണാർക്കാട് കൃഷി അസിസ്റ്റൻറ് ഡയറക്ടർ വിജയചന്ദ്രൻ അധ്യക്ഷതവഹിച്ചു. ഫാക്ടറി മാനേജർ ഡോക്ടർ രാംകുമാർ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് രത്നാവതി, ഡോക്ടർ അനിൽ, ടികെ. സാബു, ജോർജ് വർഗീസ്, കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.

Advertisment