Advertisment

വീടുകൾക്ക് വിള്ളൽ: തച്ചമ്പാറ തെക്കുമ്പുറം ക്വാറിക്കെതിരെ നാട്ടുകാർ സംഘടിക്കുന്നു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്: തച്ചമ്പാറ പഞ്ചായത്തിലെ തെക്കുപുറത്ത് പ്രവർത്തിക്കുന്ന സി വി വാളമ്പാറ കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാർ രംഗത്ത്.  സമീപമുള്ള വീടുകൾക്കു ക്വാറി ഭീഷണി ആകുന്നുവെന്നാണ് പരാതി.

Advertisment

publive-image

ക്വാറിയിൽ കല്ല് പൊട്ടിക്കുന്നതിന്റെ പ്രകമ്പനം കൊണ്ട് സപീപത്തെ നിരവധി വീടുകളിൽ വിള്ളൽ വന്ന അവസ്ഥയാണ്. ക്വാറിയിൽ നിന്നുള്ള വെടിമരുന്നിന്റെ മണവും പൊടിയും കുട്ടികൾ അടക്കം ഉള്ളവർക്കു രോഗം ഉണ്ടാക്കുന്നു.

വര്ഷങ്ങളായി യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്ന ക്വാറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമീപവാസികൾ അധികൃതർക്ക് പരാതി നൽകി. ക്വാറി അടച്ചു പൂട്ടുന്നതിനു ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാനും പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു.

Advertisment