Advertisment

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി

New Update

തച്ചമ്പാറ:  തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയും ദേശബന്ധു ഹയർ സെക്കണ്ടറി സ്കൂൾ എൻ സി സി യും എൻ എസ് എസും സ്കൗട്ട്സ് ആൻറ് ഗൈഡ്സും ജൂനിയർ റെഡ്ക്രോസും സ്കൂൾ പാർലമെന്റും സംയുക്തമായി സ്കൂളിൽ സംഘടിപ്പിച്ച 'പoനം എങ്ങനെ ലഹരിയാക്കാം' എന്ന ക്ലാസ്സിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ വി.പി.ജയരാജൻ നിർവ്വഹിച്ചു.

Advertisment

publive-image

മണ്ണാർക്കാട് എക്സൈസ് വകുപ്പ് പ്രിവന്റീവ് ആഫീസർ ബഷീർ കുട്ടി വിഷയം അവതരിപ്പിച്ചു. പി.ടി എ പ്രസിഡണ്ട് എം.രാമചന്ദ്രൻ എൻ സി സി ആഫീസർ പി എസ് പ്രസാദ്, തെരേസതോമസ് എന്നിവർ ആശംസാപ്രസംഗം നടത്തി.

ദേശീയ ഗ്രന്ഥശാല പ്രസിഡണ്ട് എം.എൻ.രാമകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ സ്വാഗതവും എൻ.എസ്.എസ്.വളണ്ടിയർ അഖില വർഗ്ഗീസ് നന്ദിയും പറഞ്ഞു.

Advertisment