Advertisment

സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസ പ്രവർത്തനത്തിൽ ദേശബന്ധു സ്‌കൂൾ സമൂഹത്തിന് കൈത്താങ്ങാവുന്നു

New Update

പാലക്കാട്:  സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങളെ ശാക്തീകരിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തുമ്പോൾ സാധാരണക്കാർക്ക് കുറേക്കൂടി സഹായകമായ വാഗ്ദാനങ്ങളുമായി തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്‌കൂൾ.

Advertisment

publive-image

അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിലേക്ക് എല്ലാ കുട്ടികൾക്കും സൗജന്യ യൂണിഫോം, സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രാ സൗജന്യം, പുസ്തകങ്ങൾ, പഠന സാമഗ്രികൾ, ശുചിത്വ വിദ്യാലയം, ഓരോ അധ്യയന വർഷത്തിലും കലാ-കായിക ക്ഷമത, മത്സര പരീക്ഷകളിൽ സമയോചിത ഇടപെടൽ തുടങ്ങി പുതിയ തലമുറയുടെ ഭാവി ലക്ഷ്യമിട്ട് സമഗ്രമായ വിദ്യാലയ വികസന പദ്ധതികളാണ് സ്‌കൂൾ മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുള്ളത്.

പൊതുവിദ്യാഭ്യാസ മേഖലയിൽ വിസ്മയകരമായ ഉണർവുകൾക്ക് നേതൃത്വം നൽകിയ ദേശബന്ധു സ്‌കൂൾ പഠന പഠ്യേതര രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

സ്‌കൂൾ പാഠ്യപദ്ധതി ഫലപ്രദമായി നടപ്പാക്കിയും, സ്‌കൂൾ പ്രവർത്തനങ്ങളിൽ കൃത്യനിഷ്ഠ പാലിച്ചും, കുട്ടികളുടെ പഠന ശേഷി നിരന്തരം വിലയിരുത്തിയും, അധിക പഠന സഹായം നൽകിയും സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പ് വരുത്തിയുമാണ് ഈ സ്ഥാപനം ജില്ലയിൽ തന്നെ ശ്രദ്ധേയമാകുന്നത്.

കോവിഡിന് ശേഷം പുതിയ വിദ്യാലയ വർഷത്തിന് തുടക്കമാകുമ്പോൾ കുട്ടികളുടെ സ്‌കൂൾ പഠനത്തിനുള്ള ഫലപ്രദമായ പ്രയോഗവൽക്കരണമാണ് മാനേജ്മെന്റ് ലക്ഷ്യമാക്കുന്നത്.

കേരളത്തിന്റെ അഭിമാനമായിരുന്ന പൊതുവിദ്യാലയങ്ങള്‍ ഗതകാല യശസ്സ് വീണ്ടെടുക്കുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ പദ്ധതികള്‍ വന്‍വിജയമാണെന്ന് വിളിച്ചോതുന്നതാണ് സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശനം.

സാമ്പത്തിക പ്രയാസം രൂക്ഷമായ ഈ കൊറോണ കാലത്ത് മുൻ വർഷങ്ങളിലേത് പോലെ സൗജന്യങ്ങൾ നൽകിയാണ് കുട്ടികൾക്ക് പഠനാന്തരീക്ഷം ഒരുക്കുന്നതെന്നും മണ്ണാർക്കാട് - മുണ്ടൂർ ചുറ്റളവിൽ 15ബസ്സുകൾ സർവീസ് നടത്തുന്നതായും സ്‌കൂൾ മാനേജർ വത്സൻ മഠത്തിൽ, അധ്യാപക പ്രതിനിധി ജയരാജൻ മാഷ് എന്നിവർ പറഞ്ഞു.

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒരേ ലക്ഷ്യത്തോടെയുള്ള മനസ്സ് വിദ്യാലയ ശ്രേഷ്ഠതക്കും വിജയ ശതമാനത്തിൽ മുൻ നിരയിലെത്താനും സഹായകമായിട്ടുണ്ട്.

സ്‌കൂളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സജീവമായ രക്ഷാകർത്തൃ സമിതിയും, ഊർജ്ജ സംരക്ഷണത്തിന് മാതൃകയായി ആരംഭിച്ച സോളാർ പദ്ധതിയും ദേശബന്ധു ഹയർ സെക്കന്ററി സ്‌കൂളിന്റെ മറ്റൊരു മികവാണ്.

Advertisment