Advertisment

തച്ചമ്പാറ ദേശീയ ഗ്രന്ഥശാല ഹാൾ ഉദ്ഘാടനം ചെയ്തു

New Update

തച്ചമ്പാറ:  മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ നിർമ്മിച്ച തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയുടെ മുകൾ നില ഹാളിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. മൊയ്തു നിർവ്വഹിച്ചു. ജോയിന്റ് സെക്രട്ടറി ചന്ദ്രൻ തച്ചമ്പാറ റിപ്പോർട്ട് അവതരിപ്പിച്ചു.

Advertisment

publive-image

ഓരോ പ്രദേശത്തിന്റെയും സാംസ്ക്കാരിക തുടിപ്പുകൾ ഗ്രാമീണ വായനശാലകളിലാണ്.

ജാതി, മത, വർഗ, വര്‍ണ്ണ, ലിംഗ വ്യത്യാസങ്ങൾ ഇല്ലാതെ ആർക്കും കടന്നു ചെല്ലാവുന്ന ഒരു പൊതു മതേതര ഇടവുമാണ് വായനശാലകൾ.

മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എം.ഉണ്ണികൃഷ്ണൻ ചിത്രകലാപഠന ക്ലാസ് ഉദ്ഘാടനം ചെയ്തു.

താലൂക്ക് കൗൺസിൽ അംഗം എ.രാമകൃഷ്ണൻ, ആസൂത്രണ സമിതി അംഗം എം.ചന്ദ്രദാസൻ എന്നിവർ ആശംസ പ്രസംഗം നടത്തി.ദേവനന്ദ, ഒ.അൽമാസ്, ദേവദത്ത്, നിയ, നിത അശ്വതി, അക്ഷയ, ആദർശ്, ഒ.അജനാസ്, സൗദാമിനി എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.

ദേശീയ ഗ്രന്ഥശാല പ്രസിഡണ്ട് എം.എൻ.രാമകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ സ്വാഗതവും കെ.ഹരിദാസൻ നന്ദിയും പറഞ്ഞു.

Advertisment