Advertisment

തച്ചമ്പാറ തിരുത്തുമ്മൽ അംഗനവാടിക്ക് തറക്കല്ലിട്ടു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ:  പതിനൊന്ന് വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തച്ചമ്പാറ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ തിരുത്തുമ്മൽ അംഗൻവാടിക്ക് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടീൽ കർമം മണ്ണാർക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ. പി ഷരീഫ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ബീനാ ജോയ് അധ്യക്ഷത വഹിച്ചു.

publive-image

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ ചന്ദ്രിക രാജേഷ്, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് ചെയർപേഴ്സൺ പുഷ്പലത, പഞ്ചായത്തംഗങ്ങളായ കെ.ടി സുജാത, മേരി ജോസഫ്, പഞ്ചായത്ത് സെക്രട്ടറി സി. എൻ ഷിനിൽ, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കുമാർ, ഐ. സി. സി. എസ് സൂപ്പർവൈസർ കണ്ണമ്മ, ജെസി ടോമി, ജെ.ഐസക്, ഹമീദ് മുരണ്ടിയിൽ, മാത്യൂ ജോസഫ്, പി.വി.മുഹമ്മദ്, മുഹമ്മദലി ബുസ്താനി എന്നിവർ പ്രസംഗിച്ചു.

Advertisment