Advertisment

തിരഞ്ഞെടുപ്പ് അർത്ഥപൂർണ്ണമാക്കാം. പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് വിളിച്ചോതി തെരുവുനാടകം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  പ്രകൃതിസൗഹൃദ-മാലിന്യ മുക്ത തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനു മുന്നില്‍ തെരുവ് നാടകം സംഘടിപ്പിച്ചു.

Advertisment

publive-image

രവി തൈക്കാടിന്റെ സംവിധാനത്തില്‍ 'ഹരിത ഇലക്ഷന്‍-ഹരിത വോട്ട്' എന്ന മുദ്രാവാക്യത്തില്‍ റൈറ്റ് വിഷനാണ് തെരുവുനാടകം അവതരിപ്പിച്ചത്. പരിസ്ഥിതിയോടും വരും തലമുറയോടും കടപ്പാട് ഉള്ളവരാണ് ജനപ്രതിനിധികള്‍. അതിനാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്‌ളക്‌സുകളും പ്ലാസ്റ്റിക്കുകളും ഒഴിവാക്കി പ്രകൃതി സൗഹാര്‍ദ്ദ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ സന്നദ്ധരാവണമെന്നുള്ള സന്ദേശമാണ് നാടകം മുന്നോട്ടു വെക്കുന്നത്.

publive-image

കോട്ടമൈതാനം, ഒലവക്കോട്, േസ്റ്റഡിയം സ്റ്റാന്റ് പരിസരം എന്നിവിടങ്ങളില്‍ ആദ്യദിവസം പ്രചരണം നടത്തി. ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ . കല്യാണ കൃഷ്ണന്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ എ.ഷെറീഫ്, ഹറൂണ്‍ അലി, ദീപക്, രാഗേഷ് , സജീഷ്, പ്രജീഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാടകാവതരണം നടത്തി. ഇന്ന് ചിറ്റൂര്‍ അണിക്കോട്, തത്തമംഗലം ബസ്റ്റാന്റ്, കൊല്ലന്‍ങ്കോട് , നെന്മാറ എന്നിവിടങ്ങളിലും തെരുവ്നാടകം തുടരും.

Advertisment