Advertisment

ദേശീയ പണിമുടക്ക്: സംയുക്ത ട്രേഡ് യൂനിയൻ ഹെഡ് പോസ്റ്റോഫീസ് മാർച്ച്

New Update

പാലക്കാട്:  ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ചിനെ തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ഗണേഷ് വടേരി ഉദ്ഘാടനം ചെയ്തു.

Advertisment

പോരാട്ടങ്ങൾ കൊണ്ട് നേടിയെടുത്ത അവകാശങ്ങൾ റദ്ദു ചെയ്യുന്ന നിയമങ്ങൾ നിർമിച്ചു കോർപറേറ്റുകൾക്ക് വേണ്ടി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് കേന്ദ്ര സർക്കാറെന്ന് അദ്ദേഹം പറഞ്ഞു.

publive-image

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ഥ മേഖലകളിലുള്ള തൊഴിലാളികൾ ഇന്ന് നില നില നിൽപിനും തൊഴിൽ അവകാശങ്ങൾ നില നിർത്തുന്നതിനും വേണ്ടിയുള്ള പ്രക്ഷോഭത്തിലാണ് കോർപറേറ്റ് അജണ്ടക്ക് അനുസരിച്ച് പ്രവർത്തി കൊണ്ടിരിക്കുന്ന ഒരു സർക്കാർ രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്നത്.

തൊഴിൽ വിരുദ്ധ നയങ്ങൾ ചുട്ടെടുക്കുകയാണ് കേന്ദ്ര സർക്കാർ. നിയമ പരിഷ്കരണമെന്ന പേരിൽ തൊഴിലാളി അനുകൂല നിയമങ്ങൾ എല്ലാം തിരുത്തിയെഴുതുന്നു.

രാജ്യത്തിന്റെ എല്ലാ തൊഴിൽ മേഖലയിലെയും തൊഴിലാളികൾ അടിസ്ഥാന അവകാശങ്ങൾക്കു വേണ്ടി പ്രക്ഷോഭത്തിലാണ് 44 ഓളം തൊഴിലാളി ആനുകൂല നിയമങ്ങൾ 4 കോഡുകളാക്കി മാറ്റി തൊഴിൽ അവകാശങ്ങൾ ഇല്ലാതാക്കിയിരിക്കുന്നു. കോർപറേറ്റുകൾക്ക് രാജ്യത്തെ പൊതു മേഖല സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റു തുലയ്ക്കുകയാണ്.

കേന്ദ്ര സർക്കാർ തൊഴിലാളി - ജനദ്രോഹ നടപടികളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനായി വംശീയ അജണ്ടകൾ നടപ്പാക്കി കൊണ്ടിരിക്കുകയാണെന്നും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്കു നേരെ വെല്ലുവിളി ഉയർത്തുന്ന 'നയവും പരിപാടിയും നിയമങ്ങളുമാണ് കേന്ദ്ര സർക്കാറിന്റേത്. ഒരുമിച്ച് നിൽക്കുക എന്നത് മാത്രമാണ് ഈ കിരാത ഭരണകാലത്തെ ഏക വഴിയെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന ട്രഷറർ പി. ലുഖ്മാൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എം സംസ്ഥാന പ്രസിഡണ്ട് ബഷീർ വല്ലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി.

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.സി.നാസർ, ജനറൽ സെക്രട്ടറി എം.സുലൈമാൻ, വൈസ് പ്രസിഡണ്ട് പി.മോഹൻദാസ്, കെ.ജി.ഒ.എം സംസ്ഥാന സെക്രട്ടറി സക്കീർ ഹുസൈൻ, കെ.എസ്.ടി.എം ജില്ലാ സെക്രട്ടറി ഫാറൂഖ് ഓടന്നൂർ , കെ.സി.ഇ.എം ജില്ലാ സെക്രട്ടറി സലീം മുണ്ടൂർ, ടൈലറിംഗ് യൂണിയൻ ജില്ലാ പ്രസിഡണ്ട് അനിതൗഫീഖ്, ജില്ലാ വൈസ് പ്രസിഡണ്ട് ബാബു തരൂർ, വഴിയോര കച്ചവട ക്ഷേമസമിതി ജില്ല സെക്രട്ടറി ചന്ദ്രൻ പുതുക്കോട്, സുമയ്യ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

അസെറ്റ് ജില്ലാ പ്രസിഡണ്ട് അഷറഫ് സ്വാഗതവും എഫ്.ഐ. ടി.യു ജില്ലാ സെക്രട്ടറി അസീസ് ആലത്തൂർ നന്ദിയും പറഞ്ഞു.

Advertisment