Advertisment

'റോഡ് സുരക്ഷ ജീവൻ സുരക്ഷ': ട്രാഫിക് ബോധവത്കരണ ക്ലാസ് നടത്തി

New Update

മണ്ണാർക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ "റോഡ് സുരക്ഷ ജീവൻ സുരക്ഷ"എന്ന വിഷയത്തിൽ ട്രാഫിക് ബോധവത്കരണ ക്ലാസ് നടത്തി. പ്രിൻസിപ്പാൾ കെ മുഹമ്മദ് കാസ്സിം ഉദ്‌ഘാടനം ചെയ്തു.

Advertisment

publive-image

സ്റ്റാഫ് സെക്രട്ടറി സി ആഷ അധ്യക്ഷത വഹിച്ചു.  പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ വി.കെ അബ്ദുൽ നജീബ് ക്ലാസ് എടുത്തു.

ഓരോ ദിവസവും നിരവധി പേർ വാഹനാപകടത്തിൽ മരണപ്പെടുന്നു. ഇതിൽ പകുതിയിലേറെ യുവാക്കളും കുട്ടികളുമാണ്.

ഏറ്റവും അപകടങ്ങൾ നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണെന്നത് ഒട്ടും അഭിമാനകാരമല്ലാത്ത നേട്ടമാണ്. രോഗത്തേക്കാൾ, പ്രകൃതിദുരന്തങ്ങളെക്കാൾ അധികം ആളപായമുണ്ടാക്കുന്നുണ്ട് റോഡപകടങ്ങൾ.തികഞ്ഞ ജാഗ്രത ആവശ്യമാണ് റോഡ് സുരക്ഷയുടെ കാര്യത്തിൽ.

എൻ എസ് എസ് ക്ലസ്റ്റർ കൺവീനർ കെ എച്ച് ഫഹദ് ,സ്കൗട്ട് മാസ്റ്റർ ഹസനുൽ ബന്ന ,ഫാത്തിമത്ത് മിസ്‌രിയ ,ഇസഹാക്ക് ,ഐശ്വര്യ ,ഷെബിൻ പ്രസംഗിച്ചു .പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ ബോധവത്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കുകയും റോഡ് സുരക്ഷാ ക്ലാസുകള്‍, സൗജന്യ നേത്ര പരിശോധന, രക്തദാന ക്യാംപുകള്‍, ക്വിസ് പ്രോഗ്രാം, ഫസ്റ്റ് എയ്ഡ് പരിശീലനങ്ങള്‍ എന്നിവ സംഘടിപ്പിക്കും.

Advertisment