Advertisment

പാലക്കാട് കലക്ട്രേറ്റ് ഉപരോധത്തിൽ ആയിരം പേരെ പങ്കെടുപ്പിക്കും: യു ഡി എഫ്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കല്ലടിക്കോട്‌:  23 ന്‌ നടത്തുന്ന പാലക്കാട് കലക്ട്രേറ്റ് ഉപരോധത്തിൽ ആയിരം പേരെ പങ്കെടുപ്പിക്കാൻ യു ഡി എഫ് കോങ്ങാട് നിയൊജകമണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷൻ ഡി സി സി ജില്ലാ സെക്രട്ടറി സി.അച്യുതൻ നായർ ഉദ്ഘാടനം ചെയ്തു.

യു ദി എഫ് ചെയർമാൻ ആന്റണി മതിപ്പുറം അധ്യക്ഷത വഹിച്ചു. എൻ ദിവാകരൻ, പി എ ഗൊഗുൽദാസ്, കെ പി മൊയ്തു, ഐസക്ക് ജോൺ,സി എൻ ശിവദാസ്, എം കെ മുഹമ്മദ് ഇബ്രാഹീം, സലാം തറയിൽ, കുഞ്ഞുമുഹമ്മദ്, വിനയൻ, മാത്യു ജോസഫ്, കെ കെ ചന്ദ്രൻ, മുഹമ്മദ് ഹാരീ‍സ്,ഹിലാൽ, ബേബി ചെറുകര എന്നിവർ പ്രസംഗിച്ചു.

Advertisment