Advertisment

മാച്ചാന്തോട്ടെ വീടുകളിൽ ഔഷധ വെള്ളരി വിളയും

New Update

മണ്ണാർക്കാട്:  കണിവെള്ളരി, ഔഷധ വെള്ളരി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നതും അന്യംനിന്നുപോകുന്ന തുമായ ഉണ്ട വെള്ളരി അടുക്കളത്തോട്ടങ്ങളിൽ വിളയിക്കാൻ ഒരുങ്ങുകയാണ് തച്ചമ്പാറ കൃഷി ഭവനും മച്ചാന്തോട് തൊഴുത്തിൻക്കുന്ന് അയൽ സഭയും.

Advertisment

publive-image

വിഷുവിന് കണികാണാൻ ഉപയോഗിക്കുന്ന ഉണ്ട വെള്ളരി കാണാൻ രസകരമാണ്. വെള്ളരികളിൽ ഏറ്റവും ഔഷധ ഗുണമുള്ളതാണിത്. കൈപ്പിടിയിൽ ഒതുങ്ങുന്നത്രയും വലിപ്പമുള്ള ഇത് നന്നായി പരിചരിച്ചാൽ നല്ല വണ്ണം കായ്ക്കും.

പണ്ടുകാലങ്ങളിൽ നമ്മുടെ കൃഷിയിടങ്ങളിൽ ഇത് സുലഭമായിരുന്നു. ഇപ്പോൾ കാണാൻ കഴിയുന്നില്ല. തനി നാടൻ ഇനമായ ഉണ്ട വെള്ളേരി ഈ വിഷുവിന് വിളവെടുക്കുന്ന പാകത്തിൽ കൃഷി ചെയ്യാൻ വിത്ത് വീടുകളിൽ എത്തിച്ചു സൗജന്യമായാണ് നൽകുന്നത്.

വിഷുവിന് മുന്നോടിയായി വിളവെടുപ്പ് നടത്താനാണ് ഉദ്ദേശം. വിത്തുവിതരണം മുതിർന്ന കർഷക നാരായണിയമ്മ ഉദ്ഘാടനം ചെയ്തു.

Advertisment