Advertisment

വോയ്സ് ഓഫ് ലീഗ് സ്നേഹാദരവും സി എച്ച് അനുസ്മരണവും നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  വോയ്സ് ഓഫ് ലീഗ് കൂട്ടായ്മയുടെ നേതൃത്വത്തിൽകോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എം.എസ്.എഫ് പ്രവർത്തകർക്കുള്ള സ്നേഹാദരവും സി.എച്ച് അനുസ്മരണവും സംഘടിപ്പിച്ചു. പെരിമ്പടാരി ജി.എം.എൽ. പി സ്കൂളിൽ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ. ഷംസുദ്ദീൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

വോയ്സ് ഓഫ് ലീഗ് കൂട്ടായ്മ ചെയർമാൻ യൂനുസ് പുഞ്ചക്കോട് അധ്യക്ഷനായി. ഹസീം ചേമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. കൺവീനർ മുനീർ താളിയിൽ, മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എൻ. ഹംസ, സെക്രട്ടറിമാരായ കല്ലടി അബൂബക്കർ, റഷീദ് ആലായൻ, നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എ. സലാം മാസ്റ്റർ, യൂത്ത്ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ,

കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹുസൈൻ കോളശ്ശേരി, കെ.സി.അബ്ദുറഹിമാൻ, സി.ഷഫീഖ്റഹ്മാൻ, യൂസഫ് പാക്കത്ത്, ഹമീദ് കൊമ്പത്ത്, റഷീദ് മുത്തനിൽ, അസീസ് പച്ചീരി, കെ.ടി.അബ്ദുള്ള, മുനിസിപ്പൽ കൗൺസിലർമാരായ വി.സിറാജുദ്ദീൻ,സി.കെ.അഫ്സൽ, എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ കെ.യു.ഹംസ, പി.അജ്മൽ റാഫി, എം.ടി. അസ് ലം, ഫസ് ലുറഹ്മാൻ കുന്തിപ്പുഴ പ്രസംഗിച്ചു.

നജീബ് ചങ്ങലീരി, ഹംസ കുറുവണ്ണ, സുബൈർ കുന്തിപ്പുഴ, കെ.സി.പി.ഷഫീഖ്, പി.കെ.അഷറഫ് എന്ന ഇണ്ണി, ഫൈസൽ ബാബു, നൗഫൽ കളത്തിൽ, എ.കെ.കുഞ്ഞയമു, സമദ് പൂവ്വക്കോടൻ, കെ.മുഹമ്മദലി, എൻ.വി.സൈത്, മനാഫ് കോട്ടോപ്പാടം, ഷൗക്കത്ത് തിരുവഴാംകുന്ന് എന്നിവര്‍ നേതൃത്വം നൽകി.

Advertisment