Advertisment

മന സംസ്കരണമാണ് ലോകസമാധാനത്തിലേക്കുള്ള വഴി - വി.ടി.അബ്ദുല്ലക്കോയ തങ്ങൾ

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  വ്യക്തി വിശുദ്ധിയും മനസംസ്കരണവുമാണ് ലോകസമാധാനത്തിലേക്കുള്ള വഴിയെന്നും സഹവർത്തിത്വവും സഹിഷ്ണുതയും മുറുകെപ്പിടിക്കണമെന്നും ജനങ്ങൾക്കിടയിൽ സമാധാനവും നന്മയും വളർത്താനുപകരിക്കുന്ന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകണമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അസി.അമീർ വി. ടി അബ്ദുല്ല കോയ തങ്ങൾ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്കു വേണ്ടിജമാഅത്തെ ഇസ്‌ലാമി പാലക്കാട് ജില്ലാ തർബിയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.

publive-image

ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹകിം നദ്‌വി അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രതിനിധിസഭാംഗം ഖാലിദ് മൂസ നദ്‌വി, ബഷീർ ഹസ്സൻ നദ്‌വി, നൗഷാദ് മുഹിയുദ്ധീൻ, വി. മൂസ മൗലവി, അബ്ദുസ്സലാം മേപ്പറമ്പ്, അബ്ദുഷുക്കൂർ, അബ്ദുൽ ഖാദർ, ഷാകിർ മൂസ എന്നിവർ സംസാരിച്ചു..

Advertisment