Advertisment

കലാപത്തിന് നേതൃത്വം നൽകിയവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം - വെൽഫെയർ പാർട്ടി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  കഴിഞ്ഞ ദിവസമുണ്ടായ ഹർത്താലിന്റെ മറവിൽ അക്രമിക്കപ്പെട്ട സി.പി.ഐ ജില്ലാ ഓഫീസ് വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു.

Advertisment

ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജിനോട് സംഘം സ്ഥിതിഗതികൾ അന്വേഷിച്ചറിഞ്ഞു. ഹർത്താലിന്റെ മറവിൽ വ്യാപക അക്രമങ്ങൾക്ക് നേതൃത്വം നൽകിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സന്ദർശന ശേഷം നേതാക്കൾ ആവശ്യപ്പെട്ടു.

publive-image

മുൻകാലങ്ങളിലില്ലാത്ത വിധം തെരുവുകളിൽ സംഘ് പരിവാർ ഗുണ്ടകൾ അഴിഞ്ഞാടുകയും അക്രമമഴിച്ചുവിടുകയുമാണ് ചെയ്തത്. പോലീസ് സേനയുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ട്. നാടിന്റെ സമാധാനന്തരീക്ഷം തകർക്കാനും ജനങ്ങളിൽ ഭീതി സൃഷ്ടിക്കാനുമാണ് കലാപമഴിച്ചുവിട്ടിരിക്കുന്നത്.

കേരളത്തെ കലാപഭൂമിയാക്കാനുള്ള നീക്കത്തെ പൊതു സമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നും അക്രമങ്ങൾക്ക് നേതൃത്വം നൽകിയവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുകയും പൊതുമുതൽ നശിപ്പിച്ചവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതടക്കമുള്ള നിയമ നടപടികൾക്ക് വിധേയമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് കെ.സി.നാസറിന്റെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ, ജില്ലാ വൈസ് പ്രസിഡണ്ട് പി.ലുഖ്മാൻ, ജനറൽ ജില്ലാ ജനറൽ സെക്രട്ടറി അജിത് കൊല്ലങ്കോട്, ജില്ലാ കമ്മിറ്റിയംഗം സി.രാധാകൃഷ്ണൻ, കെ.സലാം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Advertisment