Advertisment

പ്രളയബാധിത കുടുംബത്തിന് വെൽഫെയർ പാർട്ടി താൽക്കാലിക വീട് നിർമിച്ചുനൽകി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  പ്രളയത്തിൽ വീട് നഷ്ടപ്പെട്ട പാലക്കാട് ശംഖുവാരതോട് പ്രദേശത്തെ നിർധന കുടുംബത്തിന് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി താൽക്കാലിക വീട് നിർമ്മിച്ചു നൽകി.

Advertisment

publive-image

വീടിന്റെ താക്കോൽദാനം സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാൻ നിർവ്വഹിച്ചു. സർക്കാർ പ്രഖ്യാപിച്ച പ്രളയബാധിതരുടെ പുനരധിവാസം കാലവിളംബം കൂടാതെ നടപ്പാക്കണമെന്നും ബന്ധപ്പെട്ട ഉദ്യേഗസ്ഥരുടെ ഭാഗത്തു നിന്നുമുള്ള അലംബാവവും കെടുകാര്യസ്ഥതയും പരിഹരിച്ച് അർഹർക്ക് ആനുകൂല്യം ഉറപ്പുവരുത്തണമെന്നും വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ദുരിതബാധിതർക്കുള്ള വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

publive-image

മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ആർ.മണികണ്ഠൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിഹാബ് ജെയിനിമേട്, എസ്.ഹസനുൽ ബന്ന, സലാം, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Advertisment