Advertisment

പാലക്കാട് മേഖലാ സംവരണ പ്രക്ഷോഭ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  ഫെബ്രുവരി 21 ന് പാലക്കാട്, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പാലക്കാട് മേഖലാ സംവരണ പ്രക്ഷോഭ സമ്മേളനത്തിന്റെ സ്വാഗത സംഘം വെൽഫെയർ പാർട്ടി സ്റ്റേറ്റ് കമ്മിറ്റി അംഗം എം.സുലൈമാൻ ഉൽഘാടനം ചെയ്തു.

സി.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. എഫ്.ഐ.ടി യു.ജില്ലാ പ്രസിഡന്റ് കരീം പറളി, മണ്ഡലം ഭാരവാഹികളായ മോഹൻദാസ്, മുഹമ്മദ് മാസ്റ്റർ, ഉസ്മാൻ, ഷാജഹാൻ, ചാമുണ്ണി മാങ്കുറിശി, ഷംസുദ്ധീൻ, കെ.സലാം, ഷിഹാബ് പത്തിരിപ്പാല, മണികണ്ഠൻ, മുനിസിപ്പൽ കൗൺസിലർ സൗരിയത്ത് സുലൈമാൻ, ആസിയ റസാഖ്, രഞ്ജിത് കൃഷ്ണ (ഫ്രട്ടേണിറ്റി) സലീം മുണ്ടൂർ (അസറ്റ് ), ഖാജാ ഹുസൈൻ, ശിഹാബ്, ജാഫർ,എന്നിവർ സംസാരിച്ചു.

പി.ഡി.രാജേഷ് നന്ദി പറഞ്ഞു. സ്വാഗത സംഘം കൺവീനറെയും വിവിധ വകുപ്പ് കൺവീനർമാരെയും യോഗം നിശ്ചയിച്ചു.

Advertisment