Advertisment

മാധ്യമ നിരോധനം: സംഘ് ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി. ഫ്രറ്റേണിറ്റി പ്രതിഷേധം

New Update

പാലക്കാട്: ദൽഹിയിൽ സംഘ്പരിവാർ നടത്തുന്ന ആസൂത്രിത മുസ് ലിം വംശഹത്യ റിപ്പോർട്ട് ചെയ്തതിന് മീഡിയ വൺ, ഏഷ്യനെറ്റ് ന്യൂസ് ചാനലുകൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 48 മണിക്കൂർ സംപ്രേക്ഷണ നിരോധനത്തിനെതിരെ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി സംയുക്തമായി ജില്ലയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.

Advertisment

publive-image

നിരോധനം പ്രഖ്യാപിച്ച വെള്ളിയാഴ്ച രാത്രി തന്നെ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് പാലക്കാട് പുതുപ്പള്ളി തെരുവിൽ നിന്ന് തുടങ്ങി കെ.എസ്.ആർ.ടി.സി സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് പി. ലുഖ്മാൻ, ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി സമദ് പുതുപ്പള്ളി തെരുവ്, ബാബു തരൂർ, റിയാസ് ഖാലിദ് എന്നിവർ സംസാരിച്ചു.

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ എ.മുഹമ്മദലി മാസ്റ്റർ, സബിൻ അമ്പലപ്പാറ, എ.ഉസ്മാൻ എന്നിവർ സംസാരിച്ചു.

മീഡിയ വണിന് നേരെ തുടരുന്ന നിരോധനത്തിനെതിരെ ശനിയാഴ്ച രാവിലെ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റികൾ സംയുക്തമായി പാലക്കാട് ബി.എസ്.എൻ.എൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

മാർച്ച് 11 മണിക്ക് വലിയങ്ങാടിയിൽ നിന്ന് ആരംഭിക്കും. മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾക്കു കീഴിൽ ജില്ലയിൽ വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ നടക്കും.

Advertisment