Advertisment

മലമ്പുഴയിലും പുതുപ്പരിയാരത്തും തകർന്നു വീഴാറായ വീടുകൾ ടീം വെൽഫെയർ പുതുക്കിപ്പണിതു

New Update

പാലക്കാട്: ലോക്ഡൗൺ കാലം സേവനത്തിനായി മാറ്റി വെച്ച് ടീം വെൽഫെയർ.  നിലാരംബരും നിർധനരുമായ പുതുപ്പരിയാരത്തെയും മലമ്പുഴ എസ് പി ലൈനിലെയും 3 കുടുംബങ്ങളുടെ തകർന്നു വീഴാറായ വീടുകൾ വെൽഫെയർ പാർട്ടിയുടെ സേവന വിഭാഗമായ ടീം വെൽഫെയറിൻ്റെ വളണ്ടിയർമാർ അറ്റകുറ്റപ്പണി നടത്തി.

Advertisment

publive-image

എസ്. പി ലൈനിൽ ദുർഗ ദേവി, റജീന എന്നിവരുടെ വീടുകളാണ് ടീം വെൽഫെയർ നന്നാക്കി കൊടുത്തത്. പുതുപ്പരിയാരത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സൽമത്തിൻ്റെ വീടാണ് പുതുക്കിപ്പണിതത്.

പൊളിഞ്ഞു വീഴാറായ കഴുക്കോലും പട്ടികയും പൂർണമായും മാറ്റി സ്റ്റീൽ പൈപ്പുകൾ ഉപയോഗിച്ച് മേൽക്കൂര പുതുക്കിപ്പണിതു. പ്രവർത്തകരുടെ ശ്രമദാനത്തിലൂടെ ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് വീടു പണികൾ പൂർത്തിയാക്കിയത്.

ലുഖ്മാനുൽ ഹകീം, മുസ്തഫ മലമ്പുഴ, പി. എച്ച് മുഹമ്മദ്, അനി തൗഫീഖ്, ഹുസൈൻ, കബീർ, നൂർ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Advertisment