Advertisment

വിസ്ഡം ജില്ലാ മദ്രസ്സാ സര്‍ഗമേള സമാപിച്ചു; അലനല്ലൂര്‍ മേഖല ജേതാക്കള്‍

author-image
സമദ് കല്ലടിക്കോട്
Updated On
New Update

അലനല്ലൂര്‍:  വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ സമിതിക്കു കീഴില്‍ സംഘടിപ്പിച്ച വിസ്ഡം ജില്ലാ മദ്രസ്സാ സര്‍ഗമേള നാലുകണ്ടം പി. കെ. എച്ച്. എം. ഒ. യു. പി. സ്‌കൂളില്‍ സമാപിച്ചു. സര്‍ഗ മേളയില്‍ 292 പോയിന്റ് നേടി അലനല്ലൂര്‍ മേഖല ഓവറോള്‍ ചാമ്പ്യന്‍മാരായി.

Advertisment

എടത്തനാട്ടുകര മേഖലക്ക് രണ്ടാം സ്ഥാനവും മണ്ണാര്‍ക്കാട് മേഖലക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

publive-image

പി. ഹംസക്കുട്ടി സലഫി സര്‍ഗമേള ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ. ഇസ്ഹാഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം. ജിനേഷ് മുഖ്യാതിഥിയായി.

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, വിദ്യാഭ്യാസ ബോര്‍ഡ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. വി.പി. ബഷീര്‍, പി കെ.അബ്ദുല്‍ ജലീല്‍, എം. സുധീര്‍ ഉമര്‍, ഒ. മുഹമ്മദ് അന്‍വര്‍, പി. റിഷാദ് പൂക്കാടഞ്ചേരി, കെ. ഹനീഫ കോളശ്ശേരി, പി. പി. അബ്ബുണ്ണി, സാദിഖ് ബിന്‍ സലീം, പി. ഹസൈനാര്‍ ഹാജി, അലി അക്ബര്‍ സ്വലാഹി എന്നിവര്‍ പ്രസംഗിച്ചു.

ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നായി കിഡ്‌സ് ചില്‍ഡ്രണ്‍, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 38 ഇനങ്ങളില്‍ നിരവധി പ്രതിഭകള്‍ സര്‍ഗവേളയില്‍ മാറ്റുരച്ചു.

കെ. ടി. അബ്ദുള്‍ വാഹിദ്, പി. എ. ഹൈഫ, പി. അജ്‌വദ്, നബീല്‍ അബ്ദുല്‍ മജീദ്, എന്‍. അലൂഫ, ടി. മുഹമ്മദ് ഇന്‍സാഫ്, എം. മുജൈദ എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി.

പി. അബ്ദുള്‍ സലാം, കെ. ശിഹാസ്, പി. ജാഫര്‍, സി.പി. റൗസല്‍ സ്വലാഹി എന്നിവര്‍ സര്‍ഗമേളക്ക് നേതൃത്വം നല്‍കി.

Advertisment