Advertisment

ഭിന്നശേഷി വിദ്യാർത്ഥികൾക്കാവശ്യമായ ആക്സസബിൾ പഠനസാമഗ്രികൾ ലഭ്യമാക്കണം: വിസ്ഡം യൂത്ത് ഇൻസൈറ്റ് ശിൽപശാല

New Update

പെരിന്തൽമണ്ണ:  ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠനത്തിന് ആവശ്യമായ ആക്സസബിൾ പഠനസാമഗ്രികൾ ലഭ്യമാക്കണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ കാഴ്ച പരിമിതർക്കായി പെരിന്തൽമണ്ണ പീസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഇൻസൈറ്റ് ഏകദിന ശില്പശാല സർക്കാരിനോട് ആവശ്യപ്പെട്ടു.

Advertisment

publive-image

കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എല്ലാ യൂണിവേഴ്സിറ്റികളിലും ഭിന്നശേഷി സൗഹൃദ ചെയറുകൾ ആരംഭിക്കണം. പൊതു നിരത്തുകളും പൊതുസ്ഥാപനങ്ങളും, ആതുരാലയങ്ങളും ഭിന്നശേഷി സൗഹൃദമാക്കി മാറ്റണമെന്നും സംഗമം ആവശ്യപ്പെട്ടു.

നവംബർ 18ന് നടക്കുന്ന ഖുർആൻ ഹദീസ് ലേണിംഗ് സ്കൂളിന്റെ വാർഷിക പൊതു പരീക്ഷയുടെ ഭാഗമായാണ് ഭിന്നശേഷിക്കാർക്കായി ശിൽപശാല സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡണ്ട് ഡോ: സി.എം.സാബിർ നവാസ് ഉദ്ഘാടനം ചെയ്തു.

publive-image

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫസർ ഹാരിസ് ബിൻ സലീം, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി കെ. താജുദ്ധീൻ സ്വലാഹി,ഷംസാദ് ചാവക്കാട്,ജൈസൽ പരപ്പനങ്ങാടി ,ഹുസൈനാർ കാസർകോട്, ഒ.മുഹമ്മദ് അൻവർ, മുജീബ് സലഫി ചങ്ങലീരീ എന്നിവർ സംസാരിച്ചു. പീസ് റേഡിയോയുടെ ഭാഗമായി നടത്തുന്ന അന്നൂർ ക്വുർആൻ ലേണിംഗ് പ്രോഗ്രാമിൽ കാഴ്ച പരിമിതരെ കൂടി പങ്കാളികളാക്കും.

കാഴ്ച പരിമിതർക്ക് വിശുദ്ധ ഖുർആൻ പഠനത്തിന് ആവശ്യമായ മെമ്മറി കാർഡുകൾ,ഡിവൈസുകൾ, ഓഡിയോ പാക്ക് എന്നിവ വിതരണം നടത്തി. ഹാരിസ് മണ്ണാർക്കാട്, അദ്നാൻ, ആദിൽ പന്നിപ്പാറ, നസീജ്, ആദിൽ അബ്ദുല്ല, അഫ്സൽ വെള്ളിയഞ്ചേരി, ആശിഖ് ഉപ്പുകുളം എന്നിവർ നേതൃത്വം നൽകി.

Advertisment