Advertisment

വിസ്ഡം ലൈറ്റ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ അഞ്ച് മുതല്‍. പ്രഖ്യാപന കണ്‍വെന്‍ഷന്‍ സമാപിച്ചു

New Update

മണ്ണാര്‍ക്കാട്:  മനുഷ്യ മനസ്സുകളില്‍ സൗഹാര്‍ദ്ദത്തിന്റെ പുതുനാമ്പുകള്‍ തീര്‍ക്കുക, സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന തിന്മകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍, വിസ്ഡം യൂത്ത് വിംഗ്, വിസ്ഡം സ്റ്റുഡന്റ്‌സ് വിംഗ്, വിസ്ഡം വ്യുമണ്‍സ് വിംഗ് പാലക്കാട് ജില്ലാ സമിതികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന വിസ്ഡം ലൈറ്റ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 5,6,7 ( വെള്ളി, ശനി, ഞായര്‍) തീയ്യതികളില്‍ മണ്ണാര്‍ക്കാട് നടക്കും. 'മറക്കാതിരിക്കുക മുന്നറിയിപ്പുകളെ' എന്ന പ്രമേയത്തില്‍ ആണ് വിസ്ഡം ലൈറ്റ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

Advertisment

publive-image

സമ്മേളനത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ചൊമേരി ഗാര്‍ഡന്‍ സലഫി സെന്ററില്‍ സംഘടിപ്പിച്ച പ്രഖ്യാപന കണ്‍വെന്‍ഷന്‍ പ്രമുഖപണ്ഡിതന്‍ പി. ഹംസക്കുട്ടി സലഫി ഉല്‍ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി മാസ്റ്റര്‍ ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു.

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, പി. യു. സുഹൈല്‍, ഒ. മുഹമ്മദ് അന്‍വര്‍, കെ. പി. കുഞ്ഞിപ്പ,എം. മൊയ്തീന്‍, ടി. കെ. മുഹമ്മദ്, ടി. കെ. നിഷാദ് സലഫി, മുഹമ്മദ് ഷഹിന്‍ ഷ, കെ. അര്‍ഷദ് സ്വലാഹി, പി. മുജീബ് സലഫി, ഹംസ മാടശ്ശേരി, എം. കെ. സുധീര്‍ ഉമ്മര്‍, പി. ഹസ്സൈനാര്‍, കെ. കെ. അബ്ബാസ്, ഹംസ പട്ടാമ്പി എന്നിവര്‍ പ്രസംഗിച്ചു.

വിസ്ഡം ലൈറ്റ് കോണ്‍ഫറന്‍സിന്റെ ഭാഗമായി പാലക്കാട്, ആലത്തൂര്‍, ഒലവക്കോട്, പറളി, ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാര്‍ക്കാട്, അലനല്ലൂര്‍, എടത്തനാട്ടുകര എന്നീ മേഖലകളിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രചാരണ സംഗമങ്ങള്‍, പോസ്റ്റര്‍ പ്രചാരണം, ലഘു ലേഖാ വിതരണം, പ്രചാരണ സമ്മേളനങ്ങള്‍,ഗൃഹ സമ്പര്‍ക്കം, മേഖലാ കണ്‍വെന്‍ഷനുകള്‍, വിസ്ഡം ഡേ, യൂണിറ്റ് കണ്‍വെന്‍ഷനുകള്‍, സന്ദേശ പ്രയാണംഎന്നിവ സംഘടിപ്പിക്കും. സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ ഓണ്‍ലൈന്‍ പ്രചാരണവും നടത്തും.

Advertisment