Advertisment

'അവധിക്കാലം അറിവിന്‍ തണലില്‍' വിസ്ഡം മോറല്‍ സ്‌കൂളുകള്‍ സമാപിച്ചു

New Update

എടത്തനാട്ടുകര:  'അവധിക്കാലം അറിവിന്‍ തണലില്‍' എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ എടത്തനാട്ടുകര, അലനല്ലൂര്‍ മേഖലകളില്‍ സംഘടിപ്പിച്ച വിവിധ മോറല്‍ സ്‌കൂളുകള്‍ സമാപിച്ചു.

Advertisment

കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആനില്‍ സംഘടിപ്പിച്ച പഞ്ചദിന മോറല്‍ സ്‌കൂള്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി ഉദ്ഘാടനം ചെയ്തു. എടത്തനാട്ടുകര മേഖലാ വൈസ് പ്രസിഡന്റ് ഐ. അബ്ദുള്‍ കബീര്‍ അധ്യക്ഷത വഹിച്ചു.

publive-image

ഹസ്സന്‍ അന്‍സാരി ഒറ്റപ്പാലം, റിഷാദ് അല്‍ ഹികമി പൂക്കാടഞ്ചേരി, സ്വലാഹുദ്ദീന്‍ ബിന്‍ സലീം, പി. ഷംസുദ്ദീന്‍, അഷ്‌ക്കര്‍ ഇബ്രാഹീം ഒറ്റപ്പാലം, അലി അക്ബര്‍ സ്വലാഹി, വി. കെ. ഉമ്മര്‍ മിശ്കാത്തി, നൂറുദ്ദീന്‍ സ്വലാഹി, മുജീബ് ചങ്ങലീരി, പി. അബ്ദുസ്സലാം എന്നിവര്‍ ക്ലാസ്സെടുത്തു.

ഐ. ടി. അമല്‍, റഊുഫ് ചതുരാല എന്നിവര്‍ മോറല്‍ സ്‌കൂളിന് നേതൃത്വം നല്‍കി. അലനല്ലൂര്‍ മേഖല സമിതി സംഘടിപ്പിച്ച ഇഖ്‌റഅ് മോറല്‍ സ്‌കൂള്‍ ഉണ്ണിയാല്‍ വിസ്ഡം ദഅ്‌വാ സെന്ററില്‍ സമാപിച്ചു.

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ് സമാപന സെഷന്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ അലനല്ലൂര്‍ മേഖല സെക്രട്ടറി ഷാമില്‍ പാലക്കാഴി അധ്യക്ഷത വഹിച്ചു.

Advertisment